April 20, 2024

വയനാട് ജില്ലയില്‍ 53 പേര്‍ക്ക് കൂടി കോവിഡ്;69 പേര്‍ക്ക് രോഗമുക്തി

0
Coronavirus 1.jpg

വയനാട് ജില്ലയില്‍ ഇന്ന് (13.03.21) 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 69 പേര്‍ രോഗമുക്തി നേടി. 52 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27646 ആയി. 26685 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 796 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 737 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മൂപ്പൈനാട്, നൂൽപ്പുഴ, പുൽപ്പള്ളി സ്വദേശികൾ 6 പേർ വീതം, മേപ്പാടി, പനമരം അഞ്ചു പേർ വീതം, അമ്പലവയൽ, പടിഞ്ഞാറത്തറ നാലു പേർ വീതം, മുട്ടിൽ, പൂതാടി മൂന്നു പേർ വീതം, കണിയാമ്പറ്റ, മുള്ളൻകൊല്ലി, മാനന്തവാടി രണ്ടു പേർ വീതം, കൽപ്പറ്റ, മീനങ്ങാടി, നെന്മേനി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കുവൈത്തിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശിയാണ് വിദേശത്തു നിന്നെത്തി രോഗബാധിതനായത്.

69 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികൾ 9 പേർ, നൂൽപ്പുഴ 6 പേർ, നെന്മേനി, മേപ്പാടി, പൂതാടി, പനമരം രണ്ടു പേർ വീതം, മാനന്തവാടി, പുൽപ്പള്ളി, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 43 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

282 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.03.21) പുതുതായി നിരീക്ഷണത്തിലായത് 282 പേരാണ്. 320 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4172 പേര്‍. ഇന്ന് പുതുതായി 11 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 299036 സാമ്പിളുകളില്‍ 294526 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 266880 നെഗറ്റീവും 27646 പോസിറ്റീവുമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *