April 20, 2024

ബത്തേരി മണ്ഡലത്തിൽ സി.കെ. ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥി

0
Images 2021 03 08t214755.654

ബത്തേരി: ബത്തേരി നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ മുന്നണിയില്‍ നിന്ന് ജനവിധി തേടുമെന്ന് സി.കെ. ജാനു. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയര്‍ പേര്‍സണുമായ ജാനു ഇക്കാര്യമറിയിച്ചത്. ജനാധിപത്യ രാഷ്ട്രീയ സഭയുടെ സെക്രട്ടറി പ്രദീപ് കുന്നുകരയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വനവാസി വിഭാഗത്തിലെ പ്രശ്‌നങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നുകൊണ്ട് പരിഹാരം കാണുമെന്ന് ജാനു പറഞ്ഞു. താന്‍ എന്‍ഡിഎ വിട്ട് സിപിഎമ്മിലേക്ക് പോയി എന്നുള്ളത് തെറ്റാണ്. ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തത്. ബിജെപിയെ എന്നും വിശ്വാസമാണ്. ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടു നേടാന്‍ കഴിയുമെന്നും തീര്‍ച്ചയായും വിജയം തന്റെ കൂടെയാണെന്നും അവര്‍ പറഞ്ഞു. വനവാസി വിഭാഗത്തിന്റെ പിന്തുണ തനിക്കുണ്ട്. മാത്രമല്ല ബത്തേരിയിലെ എല്ലാ ജനങ്ങളും ഇന്നും തന്നെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭയുടെ പിന്തുണയും തനിക്കുണ്ട്. അടിസ്ഥാന ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കുക. ബിജെപി മണ്ഡലം പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പ്രാദേശിക നേതൃത്വം പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. മാത്രമല്ല ബത്തേരി മണ്ഡലത്തില്‍ സ്ഥിരമായി പോകുന്ന ആളാണ് താന്‍. അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാറുണ്ട്. വനവാസി വിഭാഗത്തിന്റെ പല പ്രശ്‌നങ്ങളിലും ഇടപെട്ടിട്ടുമുണ്ട്. അതിനാല്‍ തന്നെ തനിക്ക് നല്ല ആത്മ വിശ്യാസമുണ്ടെന്നും സി.കെ. ജാനു പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *