June 24, 2026

വയനാട് ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്: 118 പേര്‍ക്ക് രോഗമുക്തി

0
Covid-testing-in-Mumbai-PTI-photo
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (15.03.21) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 118 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27706 ആയി. 26862 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 709 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 651 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
മീനങ്ങാടി, മൂപ്പൈനാട് 4 പേര്‍ വീതം, പുല്‍പ്പള്ളി 3, കോട്ടത്തറ 2, എടവക, കല്‍പ്പറ്റ, മാനന്തവാടി, മേപ്പാടി, മുട്ടില്‍, മുള്ളന്‍കൊല്ലി, തിരുനെല്ലി സ്വദേശി കളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

*118 പേര്‍ക്ക് രോഗമുക്തി*
നൂല്‍പ്പുഴ, പൊഴുതന, നെന്മേനി, തരിയോട്, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 113 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*112 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.03.21) പുതുതായി നിരീക്ഷണത്തിലായത് 112 പേരാണ്. 389 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3532 പേര്‍. ഇന്ന് പുതുതായി 3 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 200 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 299808 സാമ്പിളുകളില്‍ 295060 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 267354 നെഗറ്റീവും 27706 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *