April 20, 2024

അനിശ്ചിതത്വം താഴെയിറക്കി സിദ്ധിഖ് ചുരം കയറി. കൽപ്പറ്റയിൽ അഭിമാന പോരാട്ടം

0
Img 20210317 013130.jpg
✒️ലെനറ്റ് കോശി.
കൽപ്പറ്റ: അനിശ്ചിതത്വത്തിന് വിരാമമിട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ. ടി. സിദ്ധിഖിനെ പ്രഖ്യാപിച്ചതോടെ കൽപ്പറ്റ മുന്നണികളുടെ അഭിമാന പോരാട്ട മണ്ഡലമായി. എൽ.ഡി.എഫിലേക്ക് ചേക്കേറിയ എൽ.ജെ.ഡി സ്ഥാനാർത്ഥി എം.വിശ്രേയാംസ് കുമാർ പ്രചരണ ചൂടിലേക്കിറങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥിത്വം വൈകലും ആശയക്കുഴപ്പങ്ങളും വോട്ടായി മാറിമെന്ന പ്രതീ ക്ഷയിലാണ്  എൽ.ഡി.എഫ്. മുന്നണി.
  യു.ഡി.എഫിൻ്റെകുത്തക സീറ്റായ കൽപ്പറ്റ മണ്ഡലം കഴിഞ്ഞ തവണ കൈവിട്ട് പോയത് യു.ഡി.എഫിന് ഏറെ ക്ഷീണമുണ്ടാക്കി.  എം.വി ശ്രേയാംസ് കുമാറായിരുന്നു സ്ഥാനാർത്ഥി. അതേ ആൾ തന്നെ ഇത്തവണ യു.ഡി.എഫിനെതിരെ മൽസരിക്കുന്നുവെന്നതാണ് മറ്റൊരു വ്യത്യസ്തത .
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും സമരങ്ങളിലൂടെയും വളർന്ന് വന്ന കോൺഗ്രസ് നേതാവാണ് അഭിഭാഷകൻ ടി. സിദ്ധിഖ്. കോഴിക്കോട് ഡി.സി.സി പ്രസിണ്ടായിരിക്കെ വയനാട്  ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടെങ്കിലും രാഹുൽ ഗാന്ധിക്ക് വേണ്ടി മാറി കൊടുത്തു. അതിന് പ്രത്യുപകാരമായി നിയമസഭയിൽ കൽപ്പറ്റ മണ്ഡലം പ്രതിക്ഷിച്ചു. ഉപാധികൾക്കും ചർച്ചകൾക്കുംശേഷമാണ് സ്ഥാനാർത്ഥിത്വം കൈവന്നത്.
കൽപ്പറ്റയിലെസീറ്റ് ദാനങ്ങളിൽ ഇരുമുന്നണികളിലെ അണികൾക്കിടയിലും നേതൃത്വങ്ങൾക്കിടയിലും അസ്വാരസ്യങ്ങളുണ്ട്. കഴിഞ്ഞ തവണ എതിർ മുദ്രാവാക്യം വിളിച്ച സ്ഥാനാർത്ഥിക്ക് ഇത്തവണ ഓശാന പാടേണ്ട അവസ്ഥയാണ് എൽ.ഡി.എഫ് അണികൾക്ക് .യു.ഡി.എഫ് കുത്തക തിരിച്ച് പിടിച്ച സി.കെ ശശിന്ദ്രനെയും മറ്റ് നേതാക്കന്മാരെയും പരിഗണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.യു.ഡി.എഫിലും സ്ഥിതി ഭിന്നമല്ല. സഭയും ,ഗ്രൂപ്പുകളും വടം വലി നടത്തിയിട്ടും പ്രമുഖർ പിന്തള്ളപ്പെട്ടു.ഡി.സി.സി പ്രസിഡൻ്റ് ഐ.സി ബാലകൃഷ്ണൻ വരെ ചുരത്തിന് താഴെയുള്ളവർ കൽപ്പറ്റ ക്ക് വേണ്ടന്ന് അഭിപ്രായപ്പെട്ടു.ഗ്രൂപ്പുകളിലെ വെട്ടും തടവിനും ശേഷം ടി. സിദ്ധിഖ് വന്നതോടെ പ്രവർത്തകർക്ക് അൽപം ഉണർവ് വന്നു. അടി ഒഴുക്കളിലാണ് ഇരു മുന്നണികളുടെയും ആശങ്ക. അതേ സമയം ഇത് മുതലെടുക്കാൻ ബി.ജെ.പി യുവത്വത്തെ കളത്തിലിറക്കിയിട്ടുണ്ട്. നിരവധി സമരങ്ങൾക്ക് ചുക്കാൻ പിടിച്ച ടി.എം സുബീഷ് കൽപ്പറ്റക്കാരൻ തന്നെയാണന്നതാണ് പ്രത്യേകത.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *