അഡ്വ. ടി സിദ്ധിഖിന് കൽപ്പറ്റയിൽ വൻ വരവേൽപ്പ്
കൽപ്പറ്റ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ജില്ലയിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി. സിദ്ധിഖിന് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. ലക്കിടിയിൽ നിന്നും സ്വീകരണം നൽകി വൈകിട്ട്ഏഴു മണിക്ക് കൽപ്പറ്റ നഗരത്തിൽ എത്തി. ഘടകകക്ഷികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ വാഹനങ്ങളുടെ അകമ്പടിയോടെ അണിനിരന്നു. കോൺഗ്രസിലെ ചില ഉന്നത നേതാക്കന്മാരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
Leave a Reply