മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി


Ad

ബത്തേരി:മുത്തങ്ങയിൽ എക്സൈസ് വകുപ്പിന്റെ വാഹനപരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽ നിന്നും 12 കിലോ 100 ഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ഉടമസ്ഥനില്ലാത്ത നിലയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. മൈസൂരിൽ നിന്നും കോട്ടയത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ 1200 പാക്കറ്റുകൾ ആക്കി ബാഗിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍ പദ്മകുമാര്‍,ഇന്‍സ്‌പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിഒമാരായ കെ.ബി ബാബുരാജ്,കെ.ശശി,സിഇഒമാരായ സി.ജി അമല്‍ദേവ്,കെ.എ അര്‍ജുന്‍,എം.ഷാജു,ബാലകൃഷ്ണന്‍,സുബിഷ് എന്നിവരാണ് വാഹന പരിശോധനയില്‍ പങ്കെടുത്തത്

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *