June 24, 2026

ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് . 56 പേര്‍ക്ക് രോഗമുക്തി

0
Covid-testing-in-Mumbai-PTI-photo
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (19.03.21) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 56 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27890 ആയി. 27128 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 590 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 519 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികൾ 6 പേർ, മൂപ്പൈനാട്, പനമരം, മീനങ്ങാടി അഞ്ചു പേർ വീതം, വൈത്തിരി, പൊഴുതന നാലു പേർ വീതം, തൊണ്ടർനാട്, നൂൽപ്പുഴ, മുട്ടിൽ മൂന്ന് പേർ വീതം, കൽപ്പറ്റ, എടവക, മാനന്തവാടി, നെന്മേനി രണ്ടു പേർ വീതം, കോട്ടത്തറ, മേപ്പാടി, മുള്ളൻകൊല്ലി, പൂതാടി, പുൽപ്പള്ളി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

*56 പേര്‍ക്ക് രോഗമുക്തി*
ബത്തേരി സ്വദേശികൾ 5 പേർ, മാനന്തവാടി 2 പേർ, മീനങ്ങാടി, മൂപ്പൈനാട്, മേപ്പാടി, തിരുനെല്ലി, പേര്യ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 44 പേരുമാണ് രോഗമുക്തി നേടിയത്.

*187 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.03.21) പുതുതായി നിരീക്ഷണത്തിലായത് 187 പേരാണ്. 457 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2981 പേര്‍. ഇന്ന് പുതുതായി 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 512 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 302592 സാമ്പിളുകളില്‍ 297031 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 269141 നെഗറ്റീവും 27890 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *