സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം;കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍


Ad

അഞ്ചുകുന്ന്: കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എസ്.എസ് കെയുടെ ലൈബ്രറി ഗ്രാന്റ് ,സ്‌കൂള്‍ ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ് തുടങ്ങിയവയൊന്നും എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് നല്‍കുന്നില്ല. എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം കൂടി കാണിച്ചാണ് എം.എച്ച്.ആര്‍.ഡിയില്‍ നിന്നും ഫണ്ട് ലഭിക്കുന്നത് ഇങ്ങനെ ലഭിക്കുന്ന ഫണ്ട് ഗവ.വിദ്യാലങ്ങള്‍ക്ക് മാത്രം നല്‍കുന്നത് അംഗീകരിക്കാവുന്നതല്ല.അതു പോലെ സ്പാര്‍ക്കില്‍ വന്ന പുതിയ മാറ്റങ്ങള്‍ വഴി ബുദ്ധിമുട്ടനുഭവിക്കുന്നതും എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരാണ് .ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന വകുപ്പ് തല പരീക്ഷ പാസായതിന് ശേഷം നിയമിതരാകുന്ന എയ്ഡഡ് പ്രധാനാധ്യപകരെയും ഗവണ്‍മെന്റ് സ്‌കൂള്‍ പ്രധാനാധ്യാപകരെയും വേര്‍തിരിക്കുന്നത് ശരിയായ നടപടിയല്ല. ഇതിന് മാറ്റം വരുത്തുവാന്‍ അധികൃതര്‍ എത്രയും പെട്ടന്ന് നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ലേഖ പി.പി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബെന്നി ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എല്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ.പി പവിത്രന്‍, ജില്ലാ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ മിന്‍സി മോള്‍ കെ ജെ ,ജോയ് ജോസഫ്, ബിനോജ് ജോണ്‍, ജോണ്‍സണ്‍ കെ.ജി,മുന്‍ ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തിങ്കല്‍ ,റോയ് വര്‍ഗീസ്, പ്രദീപ് എം.ടി, മധു എസ് നമ്പൂതിരി ,സി. ഗ്രേസമ്മ സിറിയക്, സി. സാലി കെ.ജെ ,ഗ്രേസി ജോര്‍ജ് കെ ,സുനിത എസ്, ഗ്രേസി കെ.പോള്‍, പൂര്‍ണിമ ടി, കെ.വി അജിത, ലിസി തോമസ്, ത്രേസ്യ പി.യു, എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. അധ്യപക അവാര്‍ഡ് ജേതാവ് റോയ് വര്‍ഗീസിനെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തിന് സജി ജോണ്‍ സ്വാഗതവും വനിതാ ഫോറം കണ്‍വീനര്‍ ദിവ്യ അഗസ്റ്റില്‍ നന്ദിയും പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *