മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി കെ ജയലക്ഷ്മിയ്ക്ക് തൊണ്ടർനാടിൽ സ്വീകരണം നൽകി


Ad

കോറോം: മാനന്തവാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി പി.കെ. ജയലക്ഷ്മിക്ക് തൊണ്ടർനാട്ടിൽ സ്വീകരണം നൽകി . കോറോം ദോഹ പാലസിൽ നടന്ന തൊണ്ടർനാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിലും ടൗണിൽ നടത്തിയ പ്രകടനത്തിലും നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. കൺവെൻഷൻ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ അഡ്വ. എം വേണുഗോപാലും കോറോം ടൗണിൽ നടത്തിയ പൊതുയോഗം കെ.പി. സി.സി. സെക്രട്ടറി അഡ്വ. എൻ.കെ. വർഗീസും ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിൽ പി.കെ. അമീൻ മുഖ്യ പ്രഭാഷണം നടത്തി. ടൗണിൽ വോട്ടഭ്യർത്ഥിച്ചുള്ള പ്രചരണ പരിപാടികളിൽ വീട്ടമ്മമാരും ജനപ്രതിനിധികളും ഉൾപ്പടെയുള്ള സ്ത്രീകളുടെ സാന്നിധ്യം സജീവമായിരുന്നു. തൊണ്ടർനാട് പാക്കേജ്, കോറോം പോലീസ് സ്റ്റേഷൻ , നിരവിൽപ്പുഴ പാലം തുടങ്ങി ജയലക്ഷ്മി മന്ത്രിയായിരിക്കെ ആരംഭിച്ചതും പൂർത്തിയാക്കിയതുമായി പദ്ധതികളുടെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞാണ് ജനങ്ങൾ ജയലക്ഷ്മിയെ സ്വീകരിച്ചത്. പരിപാടിക്ക് പി.കെ. അസ്മത്ത്, സി. അബ്ദുൾ അഷ്റഫ് , എ. പ്രഭാകരൻ മാസ്റ്റർ, എസ്- എം. പ്രമോദ് മാസ്റ്റർ , കേളോത്ത് അബ്ദുള്ള, കെ.സി. അസീസ്, രാജു മുണ്ടൻ പ്ലാക്കൽ, ടി.മൊയ്തു, ഡോ.സുനിൽ ,കെ .ടി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജോബി പൂളക്കൽ, മീനാക്ഷി രാമൻ, പി. ചന്ദ്രൻ , ചിന്നമ്മ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *