October 12, 2026

മനം നിറഞ്ഞ മാനന്തവാടിയിൽ കുടിവെള്ളം കിട്ടാക്കനി

0
IMG-20210320-WA0129.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി; വികസനം കൊട്ടിഘോഷിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ മനം നിറഞ്ഞ മാനന്തവാടി എന്ന പ്രചരണവുമായി എൽ.ഡി.എഫ്. സജീവമാവുമ്പോഴും എൽ.ഡി.എഫിന് മൃഗീയ സ്വാധീനമുള്ള പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ അരണപ്പാറയിലാണ് പ്രദേശവാസികൾ കുടിവെള്ളം തേടി അലയുന്നത്.പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. അരണപ്പാറ ആദിവാസി കോളനിയിലെ ഒമ്പത് കുടുംബങ്ങൾ സമീപവാസിയുടെ കുഴൽ കിണറിൽ നിന്നുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്.പാൽ വെളിച്ചം കുടിവെള്ള പദ്ധതിയിൽ നിന്നും വിരുന്നുകാരനായി എത്തുന്ന വെള്ളമാണ് പ്രദേശത്തുകാരുടെ ഏക ആശ്രയം
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *