‘എന്റെ നാടിനായി എന്റെ വോട്ട്’ ; കൽപ്പറ്റയിൽ വിവിധ ഇടങ്ങളിൽ തെരുവ് മാജിക് ഷോ നടത്തി


Ad

കല്പറ്റ:’എന്റെ നാടിനായി എന്റെ വോട്ട്’ എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായ് സ്വീപ് കല്പറ്റയില്‍ വിവിധയിടങ്ങളില്‍ തെരുവ് മാജിക് ഷോ സംഘടിപ്പിച്ചു.ആവശ്യമായ രേഖകളില്ലാത്ത വോട്ടര്‍മാരുടെമുന്നില്‍ പോളിങ് ബൂത്ത് മാന്ത്രികന്റെ കൈയിലെ സഞ്ചി ശൂന്യമാകും. രേഖകളുണ്ടെങ്കില്‍ അത് നിമിഷംകൊണ്ട് പോളിങ് ബൂത്താകും. ‘വോട്ടവകാശവും പൗരന്‍മാരും’ എന്നവിഷയത്തെ കോര്‍ത്തിണക്കി മുതുകാട് മാജിക് അക്കാദമി മുന്‍വിദ്യാര്‍ഥി വെള്ളമുണ്ട സ്വദേശി വിവേക് മോഹനാണ് ജാലവിദ്യ അവതരിപ്പിച്ചത്. കെ. അശ്വതി, എം. രാഹുല്‍ എന്നിവരുടെ പാട്ടും കൂട്ടിനുണ്ടായിരുന്നു.കല്പറ്റ യെസ് ഭാരത് ജങ്ഷനില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിങ് തെരുവ് മാജിക് ഷോയും ഗാനമേളയും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്രാനായര്‍ അധ്യക്ഷതവഹിച്ചു.ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നെഹ്രു യുവകേന്ദ്ര, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *