April 16, 2024

മാനന്തവാടിയിൽ കുടുംബ യോഗങ്ങൾക്ക് തുടക്കമായി

0
Img 20210321 Wa0001

മാനന്തവാടി: നിയോജക മണ്ഡലം യു.ഡി. എഫ് സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി നടത്തുന്ന കുടുംബയോഗങ്ങൾ ആരംഭിച്ചു. വാളാട് ,തവിഞ്ഞാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശനിയാഴ്ച ഒമ്പത് കുടുംബയോഗങ്ങൾ നടന്നു. പേര്യയിലായിരുന്നു ആദ്യ കുടുംബയോഗം.

വൈകുന്നേരം വെൺമണിയിലായിരുന്നു ശനിയാഴ്ച ഒമ്പതാമത്തെ കുടുംബയോഗം

സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി എല്ലാ കുടുംബയോഗങ്ങളിലും പങ്കെടുക്കുകയും ഗൃഹ സന്ദർശനം നടത്തുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും യുവജനങ്ങളെയും നേരിൽ കണ്ട് മണ്ഡലത്തിലെ പ്രശ്നങ്ങൾ അറിയുന്നതിനും ചർച്ച ചെയ്യുന്നതിനും യു.ഡി.എഫ്. നിലപാടുകൾ അറിയിക്കുന്നതിനും ഏറ്റവും നല്ല മാർഗ്ഗം എന്ന നിലയിലാണ് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമുള്ള നേതാക്കൾ ഉൾപ്പടെ കുടുംബ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ നിയോജക മണ്ഡലത്തിലെ മറ്റ് ബൂത്തുകളിലും വാർഡുകളിലും കുടുംബ യോഗങ്ങൾ നടക്കും.

.തവിഞ്ഞാൽ പഞ്ചായത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുന്നോത്ത് ഇബ്രാഹിം ഹാജി,
എ പ്രഭാകരൻ മാസ്റ്റർ,
ഡി.സി.സി. ജനറൽ സെക്രട്ടറി എം.ജി. ബിജു, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
എൽസി ജോയി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ലൈജി തോമസ്,

തവിഞ്ഞാൽ മണ്ഡലം പ്രസിഡണ്ട് ജോസ് പാറക്കൽ, മുസ്ലീം ലീഗ് തവിഞാൽ പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് മക്കിമല, ആദിവാസി കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട്, ടി.കെ. ഗോപി ,മാനന്തവാടി ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അസീസ് വാളാട്

തവിഞ്ഞാൽ വിമല നഗറിൽ നടന്ന കുടുംബ സംഗമം എ പ്രഭാകരൻ മാസ്റ്റർ ഉദ്ഘാനം ചെയ്തു. പത്തൊമ്പതാം ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.സി. രാജു അധ്യക്ഷത വഹിച്ചു

,പത്താം വാർഡ് കോൺഗ്രസ് പ്രസിഡണ്ട് റോയി മുണ്ടാടൻ, മീനാക്ഷി രാമൻ, കെ.പി. രാധാകൃഷ്ണൻ , തുടങ്ങിയവർ പ്രസംഗിച്ചു.

 

ബൂത്ത് പ്രസിഡണ്ട് ജെനീഷ് കൈതക്കൽ സ്വാഗതവും വാളാട് മണ്ഡലം പ്രസിഡണ്ട് ജോസ് കൈനിക്കുന്നേൽ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *