കൽപ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് പഞ്ചായത്ത്‌ കൺവെൻഷനുകൾ നടത്തി


Ad

കല്പറ്റ: ശനിയാഴ്ച്ച കല്പറ്റ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. ടി സിദ്ധിഖിന്റെ വിജയത്തിനായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ നടന്നു.സിദ്ധിഖിന് കൽപറ്റയിൽ വിജയം സുനിശ്ചിതമെന്നു വിളംബരം ചെയ്യുന്നതായിരുന്നു ഓരോ കൺവെൻഷനും. പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്ത് കൺവെൻഷനുകളാണ് ശനിയാഴ്ച നടന്നത്. കല്പറ്റ നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ റസാഖ് കല്പറ്റ, കൺവീനർമാരായ ടി ജെ ഐസക്, പി ടി ഗോപാലക്കുറുപ്പ്, ട്രഷറർ പി പി ആലി, യുഡിഎഫ് ജില്ലാ കൺവീനർ എൻ ഡി അപ്പച്ചൻ, സി മമ്മൂട്ടി എംഎൽഎ, മാണി ഫ്രാൻസിസ്, എം എ ജോസഫ്, സലിം മേമന, കെ കെ അഹമ്മദ് ഹാജി, യഹിയാഖാൻ തലക്കൽ, പി കെ അബ്ദുറഹിമാൻ, മണ്ണാട്ട് ജോണി, കെ വി ഉസ്മാൻ, എം എം ജോസ്, ഷിജു, സലിം പാറക്കണ്ടി, ബഷീർ പുല്ലാട്ട്, സുരേഷ് മേപ്പാടി, എ കെ റഫീക്ക്, ഉണ്ണികൃഷ്ണൻ, എം മുഹമ്മദ് ബഷീർ എന്നിവർ കൺവൻഷനുകളിൽ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *