June 24, 2026

ബത്തേരി നിയോജകമണ്ഡലം എൽഡിഎഫ് കൺവെൻഷൻ നടത്തി

0
IMG-20210321-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: നിയോജക മണ്ഡലം ജനകീയ കൺവെൻഷൻ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം  എം എ ബേബി ഉദ്ഘാടനം ചെയ്തു.സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി .വാകേരി വാലി 
എസ്സ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.
മൂടക്കൊല്ലി തൊഴിലുറപ്പ് തൊഴിലാളികളെയും, ഓട്ടോറിക്ഷ ജീവനക്കാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.
മീനങ്ങാടിയിൽ  യാക്കോബായ  സഭ മെത്രാപ്പോലീത്ത . സഖറിയാസ് മോർ പോളികാർപ്പോസിനെ കണ്ട് ആശിർ വാദങ്ങൾ ഏറ്റുവാങ്ങി.
പ്രീപൈമറി ടീച്ചേഴ്സ് അസോസിയേഷന്റെ കൺവെൻഷനിൽ പങ്കെടുത്തു..
ബത്തേരി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന ജനകീയ കൺവെൻഷനിൽ പങ്കെടുത്തു.ബത്തേരി അസ്സംഷൻ ആശുപത്രി, അസ്സംഷൻ കോൺവെന്റ് എന്നിടങ്ങളിൽ പോയി വോട്ടഭ്യർത്ഥിച്ചു.
പൂതിക്കാട് സോപ്പ് ഫാക്ടറി, പൂമല സ്ക്കൂൾ, ബത്തേരി വിനായക ആശുപത്രിയിലെ ഡോക്ടർമാർ മറ്റ് ജീവനക്കാർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു.
വീട്ടിക്കുറ്റി, കക്കടം, തിരുനെല്ലി എന്നിവിടങ്ങളിലെ കോളനിക്കും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. LDF നേതാക്കളായ കെ.ശശാങ്കൻ, ടി.ബി.സുരേഷ്, സി.കെ സഹദേവൻ, കെ.സി യോഹന്നാൻ, കെ കെ കുര്യാക്കോസ് മാസ്റ്റർ, ടി.പി ഋതുശോഭ് എന്നിവർ ഒപ്പമുണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *