കെ.സി. വൈ.എം – വനിതാദിനാചരണം നടത്തി


Ad
വൈത്തിരി: കെ.സി.വൈ.എം കോഴിക്കോട് രൂപത ,സെലസ്റ്റെ 2021 എന്ന പേരിൽ വനിത ദിനാഘോഷം നടത്തി.വൈത്തിരി സെന്റ് ജോസഫ് ദേവാലയത്തില്‍  നടന്ന പരിപാടി  ഗുഡ്‌ഷെപ്പേര്‍ഡ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സി.സന്ധ്യ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ. എം കോഴിക്കോട് രൂപത സെക്രട്ടറി റിനു വിക്ടര്‍ അദ്ധ്യക്ഷത വഹിച്ചു. .  വൈത്തിരി പഞ്ചായത്തിലെ വനിത മെമ്പര്‍മാരെ കെ.സി.വൈ.എം ആദരിച്ചു. സ്ത്രീ ശാക്തീകരണം, സ്ത്രീകളിലെ നേതൃത്വഗുണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഡോ.സി.പ്രിന്‍സി മാത്യു ക്ലാസെടുത്തു.കെ.സി.വൈ.എം രൂപത ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, പ്രസിഡന്റ് ഡൊമിനിക്ക് സോളമന്‍ , വൈത്തിരി പഞ്ചായത്ത് മെമ്പര്‍മാരായഡോളി , ഷിജി, വൈത്തിരി ഇടവക പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *