August 30, 2026

വയനാട് ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൂടി കോവിഡ്;53 പേര്‍ക്ക് രോഗമുക്തി

0
030220_COVID-19-virus
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് (21.03.21) 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27973 ആയി. 27224 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 590 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 524 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
വെങ്ങപ്പള്ളി സ്വദേശികള്‍ 10 പേര്‍, മീനങ്ങാടി, തിരുനെല്ലി നാലു പേര്‍ വീതം, നെന്മേനി, വൈത്തിരി മൂന്ന് പേര്‍ വീതം, എടവക, മേപ്പാടി, പുല്‍പ്പള്ളി, ബത്തേരി രണ്ടു പേര്‍ വീതം, കല്‍പ്പറ്റ, മാനന്തവാടി, നൂല്‍പ്പുഴ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന അമ്പലവയല്‍ സ്വദേശിയും, കര്‍ണാടകയില്‍ നിന്ന് വന്ന ബത്തേരി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി് രോഗബാധിതരായത്.

*53 പേര്‍ക്ക് രോഗമുക്തി*
മുട്ടില്‍ സ്വദേശികള്‍ 2 പേര്‍, മേപ്പാടി, പനമരം, മാനന്തവാടി, എടവക, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 46 പേരുമാണ് രോഗമുക്തി നേടിയത്.

*245 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.03.21) പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 240 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2945 പേര്‍. ഇന്ന് പുതുതായി 6 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 672 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 304081 സാമ്പിളുകളില്‍ 297903 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 269930 നെഗറ്റീവും 27973 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *