കല്ലോടി സെന്റ് ജോസഫ്സ് യു. പി സ്കൂളിൽ പ്രതിഭകളെ ആദരിച്ചു


Ad
.
കല്ലോടി : കല്ലോടി സെന്റ് ജോസഫ്സ് യു. പി സ്കൂളിൽ കഴിഞ്ഞ അധ്യയനവർഷം പാഠ്യപാഠ്യേതര രംഗങ്ങളിൽ  പ്രതിഭകളായ വിദ്യാർത്ഥികളെ ആദരിക്കുകയും   തദവസരത്തിൽ അധ്യാപനജീവിതത്തിൽ നിന്നും വിരമിക്കുന്ന മാനന്തവാടി എ.ഇ. .അലീമ. എം നും വിദ്യാലയത്തിലെ മുൻ അധ്യാപകനായ  എൻ. യു പൈലിക്കും യാത്രയയപ്പും നൽകി.
വിവിധ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ, സ്പോർട്സ് സ്കൂളിലേക്ക് പ്രവേശനം ലഭിച്ചവർ, ന്യൂമാറ്റ്സ്, ഇൻസ്പയർ അവാർഡ് ലഭിച്ചവർ എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച നാൽപതോളം
വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
സ്കൂൾ മാനേജർ റവ. ഫാ ബിജു മാവറ അധ്യക്ഷത വഹിച്ച പ്രതിഭാസംഗമം മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  അലീമ എം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ  സജി ജോൺ,മാനന്തവാടി ഉപജില്ല ബ്ലോക്ക്‌ പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദലി, സ്കൂൾ പി. ടി. എ പ്രസിഡന്റ്‌  സന്തോഷ്‌ ഒഴുകയിൽ, എം. പി. ടി. എ പ്രസിഡന്റ്‌  സൗമ്യ രാജേഷ്, മുൻ അധ്യാപകൻ . എൻ യു പൈലി, യു. എസ്. എസ് ജേതാവും പൂർവവിദ്യാർത്ഥിയുമായ കുമാരി അമയ റീത്ത ഷിബു, അധ്യാപകപ്രതിനിധി  ബിന്ദു എം. ജെ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *