April 24, 2024

വയനാടിനോടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ അവഗണനക്കെതിരെയാണ് ഇത്തവണ വയനാട്ടിൽ പ്രചരണായുധമെന്ന് കെ.സി.വേണുഗോപാൽ എം.പി.

0
Img 20210322 Wa0083.jpg
മാനന്തവാടി:വയനാടിനോടുള്ള കേന്ദ്ര കേരള സർക്കാരുകളുടെ അവഗണനക്കെതിരെയാണ് ഇത്തവണ വയനാട്ടിൽ പ്രചരണായുധമെന്ന് കെ.സി.വേണുഗോപാൽ എം.പി. യു.ഡി.എഫ്. അ ധി കാരത്തിൽ വന്നാൽ എല്ലാവർക്കും ബാങ്ക് അക്കൗണ്ടിൽ പണമെത്തുന്ന ന്യായ് പദ്ധതിയാണ് സംസ്ഥാനതലത്തിൽ മുഖ്യ വിഷയമായി തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതെന്നും കെ.സി.വേണുഗോപാൽ എം.പി. പറഞ്ഞു. മാനന്തവാടിയിൽ യു.ഡി.എഫ്. നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കർഷകരോടുള്ള അവഗണനയും  വാഗ്ദാനങ്ങൾ നൽകിയുള്ള കബളിപ്പിക്കലും ജനം തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.  
കർഷക കടാശ്വാസം  , ന്യായ് പദ്ധതി, ബഫർ സോൺ , വയനാട് മെഡിക്കൽ കോളേജ് എന്നീ വിഷയങ്ങൾ വയനാടൻ ജനതക്ക് മുമ്പിൽ അവതരിപ്പിച്ചാണ് യു.ഡി.എഫ്. വോട്ടഭ്യർത്ഥിക്കുന്നത്. പ്രചരണം തുടങ്ങാൻ വൈകിയെങ്കിലും മുന്നിലെത്തുന്ന തന്ത്രമാണ് യു.ഡി.എഫിൻ്റേതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.  എ.ഐ.സി.സി. നിരീക്ഷകൻ യു. ടി.ഖാദർ , കെ.പി. സി.സി. ഭാരവാഹികൾ , ഡി.സി.സി. ഭാരവാഹികൾ ,യു.ഡി.എഫ്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ തഴങ്ങിയവരും പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *