യു.ഡി.എഫ് വനിത വിഭാഗം ”അമ്മ മനസ്സിനൊപ്പം ” പ്രചരണ ജാഥയ്ക്ക് തുടക്കമായി


Ad
 
മാനന്തവാടി:നാട് നന്നാകാൻ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് വനിത വിഭാഗം ''അമ്മ മനസ്സിനൊപ്പം ” പ്രചരണ ജാഥയ്ക്ക് തുടക്കമായി
.
 സ്ത്രീ സുരക്ഷയുടെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും പേര് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ സ്ത്രീകളെയും, പെൺകുട്ടികളെയും വഞ്ചിച്ച ചരിത്രം മാത്രമാണ് പറയാനുള്ളതെന്ന് കർണ്ണാട മുൻമന്ത്രി യു.ടി.ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്ത്  സംസാരിച്ചു. വാളയാറിലെ പിഞ്ചുകുട്ടികളെ പീഡിപ്പിച്ചു കൊന്ന പ്രതികളെ പോലും നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ പിണറായി സർക്കാർ തയ്യാറായിട്ടില്ല. യു.ഡി.എഫ് മാനന്തവാടി വനിതാ വിഭാഗം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന “അമ്മ മനസ്സിനൊപ്പം പ്രചരണ ജാഥ കുഞ്ഞോത്ത് ഉൽഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. സി.സി. സെക്രട്ടറി സുനിൽ മടപ്പള്ളി  പതാക കൈമാറി. 
 മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ചിന്നമ്മ ജോസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രചരണ ജാഥ ചൊവ്വാഴ്ച  വൈകിട്ട് കണിയാരത്ത് സമാപിക്കും. ജാഥ വൈസ് ക്യാപ്റ്റൻ ആമിന സത്താർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറി സുനിൽ മടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി കൺവീനർ സി.അബ്ദുൾ അഷറഫ്, കെ.പി.സി.സി.മെമ്പർ പി.ചന്ദ്രൻ, മഹിളാ വിഭാഗം നേതാക്കളായ അഡ്വ.ഗ്ലാഡീസ് ചെറിയാൻ, ഉഷ വിജയൻ, സൽമ മോയിൻ, പ്രീത രാമൻ, മേരീ ദേവസ്യ, റംല മുഹമ്മദ്, ആസിയ മൊയ്തു, ലില്ലി കുര്യൻ, ഷൈനി ജോസ്, കെ.കെ.സി.മൈമൂന, റീന ജോർജ്ജ് യുഡിഎഫ് നേതാക്കളായ ടി.മൊയ്തു, എസ്.എം.പ്രമോദ് മാസ്റ്റർ, അബ്ദുള്ള കേളോത്ത്, സുനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ജാഥ  തിങ്കളാഴ്ച  കുഞ്ഞോത്ത് നിന്ന് ആരംഭിച്ച് കോറോം, തരുവണ, കെല്ലൂർ, കൂളിവയൽ, നീർ വാരം, നടവയൽ, ഏച്ചോം, വാടോത്ത് സ്ഥാപിക്കും. ചൊവ്വാഴ്ച  ജാഥ വാളാട്, പേര്യ, തലപ്പുഴ, കാട്ടിക്കുളം, പയ്യംമ്പള്ളി, കമ്മന, തോണിച്ചാൽ, കാല്ലോടി, പാണ്ടിക്കടവ്, എന്നീ  കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കൊണ്ട് ജാഥ ചൊവ്വാഴ്ച  കണിയാരത്ത് സമാപിക്കും.
ഫോട്ടോ ക്യാപ്ഷൻ: യു.ഡി.എഫ്. വനിതാ വിഭാഗം നടത്തുന്ന അമ്മ മനസിനൊപ്പം  പ്രചരണ ജാഥ കെ.പി .സി . സി സെക്രട്ടറി സുനിൽ മടപ്പള്ളി പതാക കൈമാറുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *