August 31, 2026

തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും, ദുരിതങ്ങള്‍ നേരിട്ടറിഞ്ഞും ടി.സിദ്ദീഖ്

0
IMG_20210317_013130.jpg
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന: തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും, പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ടും, ദുരിതങ്ങള്‍ നേരിട്ടറിഞ്ഞും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടി സിദ്ദീഖ്. പൊഴുതന പഞ്ചായത്തിലെ വിവിധ തോട്ടങ്ങളിലെ പ്രചാരണ പര്യടനത്തിനിടെയാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞത്. കാലങ്ങളായി പരിഹരിക്കപ്പെടാത്ത നീറുന്ന നിരവധി പ്രശ്‌നങ്ങളാണ് തൊഴിലാളികള്‍ നിരത്തിയത്. വേതന വര്‍ദ്ധനവ്, പാര്‍പ്പിടം ഉള്‍പ്പെടെയുള്ള പരിഹരിക്കപ്പെടാത്ത അനേകം ദുരിതങ്ങള്‍ സ്ത്രീ അടക്കമുള്ള തൊഴിലാളികള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മുന്‍പില്‍ നിരത്തുകയുണ്ടായി. പാറക്കുന്ന്, പെരിങ്കോട, കല്ലൂര്‍, അച്ചൂര്‍, അച്ചൂര്‍ ഫാക്ടറി എന്നിവിടങ്ങളിലെത്തിയാണ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും, വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തത്. തിരിഞ്ഞെടുക്കപ്പെട്ടാല്‍ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സിദ്ദിഖ് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ തോട്ടം മേഖലകളിലും സിദ്ദിഖ് നേരിട്ടെത്തിയിരുന്നു. എം.എം ജോസ്, സുനീഷ് തോമസ്, ശശീ അച്ചൂര്‍, കെ.വി ഉസ്മാന്‍, എബിന്‍ മുട്ടപ്പള്ളി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *