August 30, 2026

വയനാട് ജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് കൂടി കോവിഡ് .79 പേര്‍ക്ക് രോഗമുക്തി

0
Covid-testing-in-Mumbai-PTI-photo
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (24.03.21) 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28126 ആയി. 27369 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 562 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 484 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
നൂല്‍പ്പുഴ 12, കണിയാമ്പറ്റ 9, ബത്തേരി, നെന്മേനി 7 വീതം, കല്‍പ്പറ്റ 6, പൂതാടി, വേങ്ങപ്പള്ളി 4 വീതം, അമ്പലവയല്‍, മാനന്തവാടി, മീനങ്ങാടി, പനമരം 3 വീതം, കോട്ടത്തറ, മേപ്പാടി 2 വീതം, എടവക, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബംഗാളില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*79 പേര്‍ക്ക് രോഗമുക്തി*
കല്‍പ്പറ്റ, വെങ്ങപ്പള്ളി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 76 പേരുമാണ് രോഗമുക്തി നേടിയത്.

*249 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.03.21) പുതുതായി നിരീക്ഷണത്തിലായത് 249 പേരാണ്. 242 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2931 പേര്‍. ഇന്ന് പുതുതായി 10 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 823 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 306205 സാമ്പിളുകളില്‍ 304875 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 276749 നെഗറ്റീവും 28126 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *