October 6, 2024

സി.വിജില്‍ ആപ്പ് : 548 പരാതികള്‍ ലഭിച്ചു

0
29519efcbb9873de1670407f62f8800a

കല്‍പ്പറ്റ -തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇതുവരെ ലഭിച്ചത് 563 പരാതികള്‍. കല്‍പ്പറ്റ – 127, മാനന്തവാടി 306, സുല്‍ത്താന്‍ ബത്തേരി – 115 എന്നിങ്ങനെയാണ് മണ്ഡലടിസ്ഥാനത്തില്‍ ലഭിച്ച പരാതികള്‍. പൊതുഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചത്. മുഴുവന്‍ പരാതികളിലും നടപടി സ്വീകരിച്ചതായി എം.സി.സി നോഡല്‍ ഓഫീസര്‍ അറിയിച്ചു.

പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. പരാതിയില്‍ 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കും. ഇതിനായി 15 ടീമുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *