പിണറായിയുടെ ഭരണം കേരള ജനതക്ക് സമ്മാനിച്ചത് അനീതി;എന്‍.ഡി അപ്പച്ചന്‍


Ad

മേപ്പാടി: അഞ്ചു വര്‍ഷത്തെ പിണറായിയുടെ ഭരണം കേരള ജനതക്ക് അനീതിയാണ് സമ്മാനിച്ചതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എന്‍.ഡി അപ്പച്ചന്‍. അക്രമങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി മറിയെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടി സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം മുണ്ടക്കൈയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഞ്ചുകുഞ്ഞുങ്ങളെ പോലും പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിതൂക്കിയ കൊലയാളികള്‍ക്കൊപ്പം നില്‍ക്കുകയും, പാവപ്പെട്ട അമ്മയുടെ ഹൃദയ വേദന ഉള്‍കൊള്ളാന്‍ കഴിയാത്ത മനസ്സ് മരവിച്ച മുഖ്യമന്ത്രിയാണ് പിണറായി. സമ്പല്‍സമൃദ്ധവും, ഐശ്വര്യപൂര്‍ണ്ണവുമായി കേരളം കെട്ടിപ്പടുക്കാന്‍ യു.ഡി.എഫ് അധികാരത്തിലെത്തണം. വയനാട്ടിലെ കാര്‍ഷിക മേഖലയെ സംരക്ഷിക്കാനും, മെഡിക്കല്‍കോളജ്, ചുരം ബൈപ്പാസ് എന്നിവ അടിയന്തിരമായി നടപ്പാക്കാനും ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും അദ്ദേഹം പഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *