പോലീസ് മർദ്ദനം ;യുവാവ് ചികിത്സയിൽ
കാവുമന്ദം : തെറ്റിദ്ധാരണയുടെ പേരിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ചെന്നാലോട് കല്ലങ്കാരി ആസാദ് നഗർ കോളനിയിലെ നിയാസ് (19)നെയാണ് പടിഞ്ഞാറത്തറ പോലീസ് മർദ്ദിച്ചതെന്ന് പരാതി. പതിനൊന്നാം മൈൽ ക്വാറിയിൽ വെച്ച് , വെള്ളത്തിൽ ഇറക്കി നിർത്തി മുഖത്തും ശരീരഭാഗത്ത് മർദ്ദിച്ചെന്ന് നിയാസ് പറഞ്ഞു.. സുഹൃത്തിന്റെ പ്രണയത്തിന് കൂട്ടു നിന്നതും സുഹൃത്തിനെ ഒളിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് പോലീസ് നിയാസിനെ അറസ്റ്റ് ചെയ്തത് . മർദ്ദിച്ചതിന് ശേഷം ക്വാറിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ സുഹൃത്തിനായി തിരയുകയും തനിക്ക് അറിയില്ലെന്ന് പറഞ്ഞപ്പോൾ ശരീരമാസകലം വേദനിപ്പിക്കുകയായിരുന്നുവെന്നും നിയാസ് പറഞ്ഞു. സംഭവത്തിൽ കൽപ്പറ്റ എസ് പിക്ക് പരാതി നൽകിയിരിക്കുകയാണ് രക്ഷിതാക്കൾ. യുവാവ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്
Leave a Reply