ഒഎൽഎക്സ് വാഹന തട്ടിപ്പ് ; പ്രതികൾ പൊലീസ് പിടിയിൽ
ഒഎൽഎക്സ് വാഹന തട്ടിപ്പ് ; പ്രതികൾ പൊലീസ് പിടിയിൽ
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് ഓ.എല്‍.എക്‌സിലൂടെ വാഹന തട്ടിപ്പ് നടത്തുന്ന മലയാളി യുവാക്കളെ ഗോവയില്‍ വെച്ച് കല്‍പ്പറ്റ സൈബര്‍ ക്രൈം പോലീസ് പിടികൂടി . കുറ്റിയാടി കുണ്ടതോട് സ്വദേശികളായ സല്‍മാന്‍ ഫാരിസ്, ശാമില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ സഹായിയായ സൊമാലിയന്‍ സ്വദേശിയെ കുറിച്ച് അന്വേഷിച്ചു വരുന്നതായി പോലീസ് വ്യക്തമാക്കി.അമ്പലവയല്‍ സ്വദേശികളില്‍ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.6 വര്‍ഷത്തോളമായി ഇവര്‍ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് ഓ.എല്‍.എക്‌സിലൂടെ വാഹന തട്ടിപ്പ് നടത്തുന്നുണ്ട് . ഇവര്‍ക്കെതിരെ കേരളത്തിനകത്തും ,പുറത്തുമായി സമാനമായ നിരവധി കേസുകളുണ്ട്.
Leave a Reply