May 30, 2026

ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ്.35 പേര്‍ക്ക് രോഗമുക്തി

0
corona-4901878_1280-COVID-19-virus
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (27.03.21) 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 35 പേര്‍ രോഗമുക്തി നേടി. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഒരു ആരോഗ്യപ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28267 ആയി. 27499 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 600 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 523 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
കണിയാമ്പറ്റ സ്വദേശികൾ 10 പേർ, മേപ്പാടി 9 പേർ, നെന്മേനി 8 പേർ, പനമരം 7 പേർ, തവിഞ്ഞാൽ, അമ്പലവയൽ 4 പേർ വീതം, കൽപ്പറ്റ, വെങ്ങപ്പള്ളി, മാനന്തവാടി, ബത്തേരി 2 പേർ വീതം, എടവക, കോട്ടത്തറ, വൈത്തിരി, വെള്ളമുണ്ട, മൂപ്പൈനാട്, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഗോവയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശിയും, ബാംഗ്ലൂരിൽ നിന്ന് വന്ന മുട്ടിൽ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.

35 പേര്‍ക്ക് രോഗമുക്തി
നെന്മേനി സ്വദേശികൾ 2 പേർ, തിരുനെല്ലി, മാനന്തവാടി, അമ്പലവയൽ സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 30 പേരുമാണ് രോഗമുക്തി നേടിയത്.

257 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.03.21) പുതുതായി നിരീക്ഷണത്തിലായത് 257 പേരാണ്. 218 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2977 പേര്‍. ഇന്ന് പുതുതായി 7 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 972 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 308913 സാമ്പിളുകളില്‍ 306790 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 278523 നെഗറ്റീവും 28267 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *