തിരഞ്ഞെടുപ്പ് : ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. 487 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരഞ്ഞെടുപ്പ് : ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി.
487 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കൽപ്പറ്റ:നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് സ്‌ക്വാഡുകള്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി. 252 റെയ്ഡുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തി. വിവിധ കേസുകളില്‍ 58 പേരെ അറസ്റ്റ് ചെയ്തു. 80600 രൂപ പിഴയിനത്തില്‍ ഈടാക്കി. 487 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. അബ്കാരി കേസ് 66, കോട്ട്പാ 404 കേസുകള്‍, എന്‍.ഡി.പി.എസ് 17 എന്നിങ്ങനെയാണ് കേസുകള്‍ . ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 242 ലിറ്റര്‍ വ്യാജമദ്യം പിടികൂടി. 23 ലിറ്റര്‍ കര്‍ണാടക മദ്യവും, 546 ലിറ്റര്‍ വാഷും പിടികൂടി. 2 ലിറ്റര്‍ ചാരായവും, 1.905 ഗ്രാം കഞ്ചാവ്, 98.645 നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും പിടികൂടി. മതിയായ രേഖകള്‍ ഇല്ലാത്ത 80000 രൂപയും പരിശോധനക്കിടെ കണ്ടെത്തി.
കല്‍പ്പറ്റയില്‍ പിഴയിനത്തില്‍ 4600 രൂപയും ബത്തേരിയില്‍ നിന്ന് 6200 രൂപയും മാനന്തവാടിയില്‍ നിന്ന് 20200 രൂപയുമാണ് ഈടാക്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് അനധികൃത മദ്യവില്‍പ്പന, മയക്ക് മരുന്ന് കടത്ത് തടയുന്നതിന് ജില്ലയിലെ എക്‌സൈസ് വിഭാഗം വിവിധ സ്‌ക്വോഡുകളിലായി കര്‍മ്മനിരതരാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്ക് പുറമെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും പ്രത്യേക റെയ്ഡുകളും പരിശോധനകളും വിപുലമാക്കിയിട്ടുണ്ട്. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും വ്യാജവാറ്റും , വ്യാജമദ്യവില്‍പ്പനയും തടയുന്നതിനും നടപടികള്‍ ഊര്‍ജിതമാക്കി.
Leave a Reply