പശു പേയിളകി ചത്തു
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവ്വശാലക്കു അടുത്തുള്ള ഫാമിൽ കറവ പശു പേയിളകി ചത്തു. ഒരു മാസത്തിനിടെ ഫാർമിൽ ചത്ത പശുക്കളുടെ എണ്ണം രണ്ടായി. ഫാമിൽ ചത്ത പശുവിനു പേ ഉള്ളതിനാൽ ജീവനക്കാർക്ക് കുത്തിവെപ്പ് നടത്തി. പശുക്കളെ ഫാമിന് പുറത്തു തുറസ്സായ സ്ഥലത്തു മേയാൻ വിട്ടപ്പോഴായിരിക്കാം പേ ബാധയേറ്റതെന്നാണ് അധികൃതർ പറയുന്നത് . ഫാമിലെ മറ്റൊരു പശുവിലും പേ ഉള്ളതായി സംശയിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപും ഇതുപോലെ പശു ചത്തിരുന്നു.
Leave a Reply