April 19, 2024

ആനയെ ഊട്ടിയും ഗോത്രവർഗക്കാരുടെ അനുഗ്രഹങ്ങൾ തേടിയും ജയലക്ഷ്മി.

0
Img 20210328 Wa0047.jpg
മാനന്തവാടി: മുതിർന്നവരുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയും, ആനയെ ഊട്ടിയും, നിറപുഞ്ചിരിയോടെ യു.ഡി.എഫ്.സ്ഥാനാത്ഥി പി.കെ.ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് തുടക്കമായി.
നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നിന്നും പ്രവർത്തകരോടൊപ്പം റോഡിലിറങ്ങിയ ജയലക്ഷ്മി
മീനങ്ങാടി വടക്കേക്കര റാണി എന്ന പേരുള്ള ആനക്ക് പഴം കൊടുത്ത് കൊണ്ടാണ് ആദ്യ പ്രചരണ കേന്ദ്രമായ ഒണ്ടയങ്ങാടിയിൽ എത്തിയത്.എല്ലായിടങ്ങളിലുംതിങ്ങിനിറഞ്ഞ ജനങ്ങളുടെ 
ഉജ്ജ്വല സ്വീകരണങ്ങളും അനുഗ്രഹങ്ങളും
ഏറ്റുവാങ്ങി സ്ഥാനാത്ഥി
 മറ്റ് സ്വീകരണ കേന്ദ്രങ്ങളിൽ എത്താൻ വൈകിയെങ്കിലും നാട്ടുകാർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
വോട്ടര്‍മാരെ നേരില്‍ കണ്ടു. കച്ചവടക്കാര്‍, ഓട്ടോ തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവരെ നേരില്‍ കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു. വിവിധ ഗോത്ര സമുദായാങ്ങള്‍ താമസിക്കുന്ന കോളനിയിലെത്തി വോട്ട് ചോദിച്ചു.  സ്ഥാനാനാര്‍ത്ഥിയെ ഇരു കൈകളും നീട്ടിയാണ് പ്രദേശത്തെ വോട്ടര്‍മാര്‍ സ്വീകരിച്ചത്. 
എൽ.ഡിഎഫ് സര്‍ക്കാരിന്നെ തിരെ
താഴെതട്ടിലുള്ള സാധാരണക്കാരുടെ
പ്രതിഷേധംപ്രതിഫലിപ്പിക്കന്ന വിധത്തിലായിരുന്ന
 എല്ലാ സ്വീകരണ കേന്ദ്രങ്ങളിലേയും ജനപങ്കാളിത്തം 
. പൂക്കളും, പൂമാലയും, കരഘോഷങ്ങളും ബാൻ്റ് വാദ്യങ്ങളോടെയാണ്
സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ച് ആനയിച്ചത്.. സാധാരണക്കാർക്കൊപ്പം നിന്ന്
 ചിത്രങ്ങളെടുക്കാനും സ്ഥാനാര്‍ത്ഥി മറന്നില്ല
. രാഷ്ട്രീയ ഭേദമന്യ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു എന്നതിന്റെ തെളിവായിരുന്നു ഓരോ സ്വീകരണവും. 
യങ്ങാടിയിലെ ഉദ്ഘാടന ചടങ്ങിൽ 
യു.ഡി.എഫ്. നിയോജക മണ്ഡലം  തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്മത്ത്, കൺവീനർമാരായ അഡ്വ. എം. വേണുഗോപാൽ, സി.അബ്ദുൾ അഷ്റഫ് ,  ട്രഷറർ എ. പ്രഭാകരൻ മാസ്റ്റർ, യു.ഡി.എഫ്. ഘടക കക്ഷി നേതാക്കളായ വി.ബാലൻ, അഡ്വ. എം. ജവഹർ,  മറ്റ് ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *