അവഗണനകള്‍ തുറന്നുകാട്ടി, വികസനസ്വപ്‌നങ്ങള്‍ പങ്കുവെച്ച് സിദ്ദിഖിന്റെ പ്രയാണം
അവഗണനകള്‍ തുറന്നുകാട്ടി,
വികസനസ്വപ്‌നങ്ങള്‍ പങ്കുവെച്ച് സിദ്ദിഖിന്റെ പ്രയാണം
കല്‍പ്പറ്റ: ഇടതുസര്‍ക്കാറിന്റെ വയനാടന്‍ ജനതയോടുള്ള അവഗണ തുറന്നുകാട്ടിയും, തന്റെ വികസന സ്വപ്‌നങ്ങള്‍ വിശദീകരിച്ചും അഡ്വ.ടി സിദ്ദിഖിന്റെ മണ്ഡല പ്രചാരണ പര്യടനം തുടരുന്നു. ആതുരവിദ്യാഭ്യാസകാര്‍ഷിക മേഖലകളില്‍ ഇടതുസര്‍ക്കാറിന്റെ വയനാടിനോടും, കല്‍പ്പറ്റ മണ്ഡലത്തോടുമുള്ള അവഗണന വോട്ടര്‍മാര്‍ക്ക് മുന്‍പില്‍ വരച്ചു കാട്ടിയാണ് സിദ്ദിഖ് വോട്ടര്‍മാരെ സമീപിക്കുന്നത്. താന്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ എമര്‍ജിംങ് കല്‍പ്പറ്റ എന്ന പരിപാടിയിലൂടെ വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായം സ്വരൂപിച്ച് വിവിധ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പരിപാടികള്‍ വോട്ടര്‍മാരോട് വിശദമായി വിശദീകരിക്കുകയും ചെയ്താണ് പര്യടനം തുടരുന്നത്. ഇന്നലെ മണ്ഡലത്തിലെ ഇരുപതിലധികം സ്ഥലങ്ങളിലെത്തി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പ്രചാരണത്തിനിടെ കോട്ടത്തറ, ചൂരിയാറ്റ അടക്കമുള്ള മേഖലകളില്‍ രോഗികളെയും, വയോജനങ്ങളെയും നേരിട്ടെത്തി കണ്ട് അനുഗ്രഹം തേടുകയുണ്ടായി. അതിരാവിലെ കല്‍പ്പറ്റയിലെ മത്സ്യമാംസ മാര്‍ക്കറ്റിലെത്തി വ്യാപാരികളോടും, ജോലിക്കാരോടും വോട്ട് തേടിയ ശേഷമാണ് ശനിയാഴ്ചത്തെ പര്യടനത്തിന് സിദ്ദിഖ് തുടക്കമിട്ടത്. കോട്ടത്തറ പഞ്ചായത്തിലെ മാടക്കുന്നില്‍ ജില്ലാലീഗ് വൈസ്പ്രസിഡണ്ട് എന്‍.കെ റഷീദ് ഉദ്ഘാടനം ചെയ്ത പര്യടനം പടിഞ്ഞാറത്തറ പഞ്ചായത്തിലെ മില്ലുമുക്കില്‍ സമാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ജന.കണ്‍വീനര്‍ പി.ടി ഗോപാലകുറുപ്പ്, ഡി.സി.സി വൈസ്പ്രസിഡണ്ട് എം.എ ജോസഫ്, യു.ഡി.എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, മാണി ഫ്രാന്‍സീസ്, വിജയമ്മ ടീച്ചര്‍, ഇ.ആര്‍ പുഷ്പ, ശോഭന കുമാരി, ടി ഹംസ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
Leave a Reply