സമരകേന്ദ്രത്തിൽ ഹരിത കാര്യാലയം ഒരുക്കി ഒ ആർ കേളുവിന്‌ സ്വീകരണം


Ad
സമരകേന്ദ്രത്തിൽ ഹരിത കാര്യാലയം ഒരുക്കി ഒ ആർ കേളുവിന്‌ വേറിട്ട സ്വീകരണം നൽകി എ കെ എസ്
ഭൂസമരകേന്ദ്രത്തില്‍ തെരഞ്ഞെടുപ്പ് കാര്യാലയം ഒരുക്കി ആദിവാസികള്‍ തങ്ങളുടെ നായകനെ വരവേറ്റു. എടവക പഞ്ചായത്തിലെ കാരക്കുനി ഭൂസമര കേന്ദ്രത്തിലാണ് ആദിവാസികള്‍ മുളയും പുല്ലും ഉപയോഗിച്ച് ഹരിത ഓഫീസ് നിര്‍മിച്ച് മാനന്തവാടി മണ്ഡലം എ.ല്‍ഡി.എഫ് സ്ഥാനാര്‍ഥി ഒ. ആര്‍ കേളുവിനെ സ്വീകരിച്ചത്.എ.കെ.എസ് നേതൃത്വത്തില്‍ 2008ല്‍ ഭൂമരം തുടങ്ങിയതാണ്. 11 കുടുംബങ്ങള്‍ മൂന്ന് ഏക്കര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ചത് . എ.കെ.എസിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയ കേളു വീണ്ടും ജനവിധി തേടുന്നതിന്റെ ആവേശത്തിലായിരുന്നു ഗോത്രകുടുംബങ്ങള്‍. സ്ഥാനാര്‍ഥിക്ക് ഉജ്വല വരവേല്‍പ്പ് നല്‍കണമെന്ന് ഇവര്‍ നേരത്തേ തീരുമാനിച്ച്  ഒരുക്കങ്ങള്‍ നടത്തി. ഹരിത ഓഫീസ് നിര്‍മിച്ച്  യോഗം സംഘടിപ്പിച്ചായിരുന്നു വരവേല്‍പ്പ്. പ്രദേശവാസികളുള്‍പ്പെടെയുള്ളവരെ ക്ഷണിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഓഫീസും യോഗവും ഉദ്ഘാടനവുംചെയ്തു. സ്ഥാനാര്‍ഥി ഒ ആര്‍ കേളു എത്തിയപ്പോള്‍ സ്‌നേഹോഷ്മള സ്വീകരണംനല്‍കി.പഞ്ചായത്തംഗം ഷര്‍ഫുന്നീസ അധ്യക്ഷയായി. ആദിവാസി മൂപ്പന്‍ കരിക്കന്‍, ജസ്റ്റിന്‍ ബേബി, കെ മുരളീധരന്‍, മനു കുഴിവേലി, അസീസ് മൂടമ്പത്ത്, പി ഖാദര്‍, ഫാസില്‍ ,ജഞവെള്ളന്‍ എന്നിവര്‍ സംസാരിച്ചു.  പങ്കെടുത്തവര്‍ക്ക് പായസവും കപ്പയും നല്‍കി സന്തോഷം പങ്കിട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *