യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മിയുടെ പര്യടനത്തിനിടെ ഡി.വൈ.എഫ്.ഐ. സംഘർഷം
മാനന്തവാടി: യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മിയുടെ പര്യടനത്തിനിടെ വെൺമണിയിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചു. വാളയാർ പെൺകുട്ടിയുടെ അമ്മയ്ക്ക് നീതി ലഭിച്ചില്ലെന്ന് നേതാക്കൾ പ്രസംഗിച്ചതിൽ പ്രതിഷേധിച്ചാണ് സംഘർഷം. സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി വെൺമണിയിൽ വന്നിറിങ്ങിയപ്പോഴാണ് ആറോളം പേർ ചേർന്ന് സംഘർഷമുണ്ടാക്കിയത്. നാലുമണിയോടെയാണ് സംഭവം അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ തടഞ്ഞു.
എല്ലാ പ്രചാരണ വാഹനങ്ങളും നേതാക്കളും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ആറംഗസംഘം നേരത്തെ വെൺമണിയിൽ സംഘടിച്ച് നിൽക്കുകയായിരുന്നു. സ്ഥാനാർത്ഥി എത്തിയ ഉടൻ പ്രശ്നം ഉണ്ടാക്കുകയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ലക്ഷ്യം .സ്ഥാനാർത്ഥി പി കെ ജയലക്ഷ്മി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചുവരുന്നു
കഴിഞ്ഞ ഒരാഴ്ചയായി മാനന്തവാടി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി കെ ജയലക്ഷ്മി ക്കെതിരെ സോഷ്യൽ മീഡിയ വഴി കൂപ്രചരണങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ജയലക്ഷ്മിയുടെ പ്രചരണം നല്ലരീതിയിൽ നടക്കുന്നതിനാൽ പരാജയഭീതി മുന്നിൽ കണ്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
Leave a Reply