യു.ഡി. എഫ് നാളെ പ്രതിഷേധ ദിനമായി ആചരിക്കും


Ad
യു.ഡി. എഫ് നാളെ പ്രതിഷേധ ദിനമായി ആചരിക്കും
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ.ജയലക്ഷ്മിയുടെ വിജയം ഉറപ്പായതോടെ എല്‍.ഡി.എഫ് കായികമായുള്ള ആക്രമണവും പി.കെ.ജയലക്ഷ്മിയുടെ കുടുംബത്തെയുള്‍പ്പെടെ വ്യക്തിഹത്യയും നടത്തുകയാണെന്ന് യു.ഡി.എഫ്.ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.എല്‍ഡിഎഫ് ഫാസിസ്റ്റ് സമീപനത്തിനെതിരെ ചൊവ്വാഴ്ച മണ്ഡലത്തിലെ 173 കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഞായറാഴ്ച തവിഞ്ഞാല്‍ വെണ്മണിയില്‍ യു.ഡി.എഫ്. പ്രചരണ ജാഥക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും കൈയ്യേറ്റ ശ്രമം നടത്തിയത് ഇതിന്റെ ഭാഗമായാണ്.ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ പോലും തടസ്സം സൃഷ്ടിക്കുന്ന എല്‍ഡിഎഫ് ഫാസിസ്റ്റ് സമീപനത്തിനെതിരെ ചൊവ്വാഴ്ച മണ്ഡലത്തിലെ 173 കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജയലക്ഷ്മിയുടെ പ്രചാരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉമ്മൻ ചാണ്ടി കല്ലോടിയിലും എം.പി.എം.കെ.രാഘവന്‍ വെള്ളമുണ്ടയിലും പ്രസംഗിക്കും.ഏപ്രില്‍ 1ന് രാഹുല്‍ ഗാന്ധി എം.പി.യുടെ റോഡ് ഷോയും നടത്തുമെന്ന് ഭാരവാഹികളായ സി.അഷ്‌റഫ് ,പ്രഭാകരന്‍ മാസ്റ്റര്‍', മൊയതു മാസ്റ്റര്‍, കെ.ജെ. പൈലി എന്നിവര്‍ അറിയിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *