വേനല്‍ചൂടില്‍ ചൂട് പിടിച്ച് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍


Ad
വേനല്‍ചൂടില്‍ ചൂട് പിടിച്ച് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍
കല്‍പ്പറ്റ: വിവിധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന വ്യത്യസ്തരായവര്‍ അവരുടെ നിലപാടുകള്‍ ആവിഷ്‌ക്കരിക്കുന്ന ഇടമാണ് നാട്ടിന്‍ പുറത്തുള്ള ഓരോ ചായക്കടകളും. നാട്ടിന്‍പുറത്തെ കവലകളിലും ചായക്കടകളിലും കലാലയങ്ങളിലും ചൂട് പിടിച്ച തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാണ്. കളം നിറഞ്ഞ് നില്‍ക്കാനുള്ള സ്ഥാനാര്‍ഥികളുടെ പര്യടനത്തിനിടയില്‍ ആരോപണ പ്രത്യാരോപണങ്ങളും ഇടം പിടിക്കുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്കു പുറമേ എന്നും പ്രചാരണത്തില്‍ പ്രൗഢി കാട്ടിയിരുന്ന ചുവരെഴുത്തുകളും സജീവമാണ്. കോളനികളിലേക്കും തോട്ടം തൊഴിലാളികള്‍ക്കിടയിലേക്കുമിറങ്ങി വോട്ടുറപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. സ്ഥാനാര്‍ഥികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാണ്. ചുവരെഴുത്തുകള്‍, കുടുംബ സംഗമങ്ങള്‍, ബോര്‍ഡ് സ്ഥാപിക്കല്‍, റാലികള്‍ എന്നിവയിലൂടെയെല്ലാം വോട്ടഭ്യര്‍ഥന ചിട്ടയായി നടപ്പാക്കുകയാണ് സ്ഥാനാര്‍ഥികള്‍. വന്യമൃഗ ശല്യം, കാര്‍ഷിക മേഖല, മെഡിക്കല്‍ കോളജ് തുരങ്കപാത, നഞ്ചന്‍കോട് റെയില്‍വേ പാത, ബദല്‍ പാത എന്നിവയും ചായച്ചൂടില്‍ ചര്‍ച്ചക്കിടം പിടിക്കുന്നുണ്ട്. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *