നാടിളക്കി സിദ്ദിഖിന്റെ മൂന്നാംഘട്ട പ്രചാരത്തിന് തുടക്കം


Ad
നാടിളക്കി സിദ്ദിഖിന്റെ മൂന്നാംഘട്ട പ്രചാരത്തിന് തുടക്കം 

കല്‍പ്പറ്റ: കല്‍പ്പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ടി സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം മൂന്നാംഘട്ടം തുടങ്ങി. പ്രചാരണം ഇതിനകം മണ്ഡലത്തിന്റെ എല്ലാ പ്രദേശങ്ങളിലും എത്തി കഴിഞ്ഞു. മണ്ഡലത്തിലെ ഗ്രാമീണ-നഗര മേഖലകളില്‍ സ്ഥാനാര്‍ത്ഥിക്ക് ആവേശോജ്വല വരവേല്‍പ്പാണ് ലഭിച്ചത്. തോട്ടം-കാര്‍ഷിക മേഖലകളിലെല്ലാം സ്ഥാനാര്‍ത്ഥിയെ ശ്രവിക്കാനും, ആശീര്‍വദിക്കാനും നൂറുകണക്കിന് വോട്ടര്‍മാര്‍ എത്തുകയുണ്ടായി.
തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം തിങ്കളാഴ്ച കോട്ടവയലില്‍ മുന്‍ കെ.പി.സി.സി മെമ്പര്‍ വി.എ മജീദ് ഉദ്ഘാടനം ചെയ്തു. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലെ മാനിവയല്‍, ചെമ്പോത്തറ, കാപ്പംക്കൊല്ലി, പഞ്ചമി, കുന്നമംഗലംവയല്‍, എരുമക്കൊല്ലി, അരപ്പറ്റ, തിനപുരം, റിപ്പണ്‍, തലക്കല്‍, നെടുങ്കരണ തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി വടുവഞ്ചാലില്‍ സമാപിച്ചു. 
ഇന്നത്തെ പര്യടനം:  പുഴമുടി, എടഗുനി,  തുര്‍ക്കി,  റാട്ടക്കൊല്ലി,  പുല്‍പ്പാറ,  ചുഴലി, പുത്തൂർവയല്‍,  കുന്നമ്പറ്റ,  ഓടത്തോട്,  കണ്ണന്‍ചാത്ത്,  ആനപ്പാറ,  ചുണ്ടേല്‍ എസ്റ്റേറ്റ്,  ചേലോട്,  വൈത്തിരി,  പഴയവൈത്തിരി,  കോളിച്ചാല്‍,  കല്ലൂര്‍,  മുത്താറിക്കുന്ന്,  പാറക്കുന്ന്,  ആനോത്ത്,  ചാത്തോത്ത്,  പന്നിയോറ,  ഹൈസ്‌ക്കൂള്‍ക്കുന്ന്,  എച്ച്.എസ് നഗര്‍,  പിണങ്ങോട്,  വെങ്ങപ്പള്ളി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *