നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു
മാനന്തവാടി -തലശ്ശേരി റോഡില്‍ കുഴിനിലം പുത്തന്‍പുരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പയ്യന്നൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ അർധ രാത്രിയാണ് അപകടം. മാനന്തവാടി അഗ്‌നിശമസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ കാറില്‍ നിന്നും പുറത്ത് വന്നിരുന്നു.
Leave a Reply