April 23, 2024

ലക്ഷ്യം വയനാടിന്റെ സമഗ്ര വികസനം

0
Img 20210331 Wa0022.jpg
ലക്ഷ്യം വയനാടിന്റെ സമഗ്ര വികസനം  

കല്‍പ്പറ്റ: വയനാടിന്റെ പുനര്‍നിര്‍മിതി ലക്ഷ്യമിട്ടുള്ള സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. വയനാട് പ്രസ് ക്ലബിന്റെ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ പിന്നാക്കാവസ്ഥക്ക് മാറ്റം വരണം. പൂര്‍ണമായും പിന്നാക്കാവസ്ഥ മാറണമെങ്കില്‍ ദീര്‍ഘകാലം എടുത്തേക്കാം. എന്നാല്‍ ഇപ്പോഴെങ്കിലും അതിനാവശ്യമായ വ്യക്തമായ ആസൂത്രണം തുടങ്ങണമെന്നും എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി കൂടുതല്‍ വികസനം നടത്തേണ്ടതുണ്ട്. തൊഴിലവസരവും ടൂറിസം സാധ്യതകളും വികസിപ്പിച്ച്, കുടിവെള്ളവും വീടും ഉറപ്പാക്കി മണ്ഡലത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാകുന്നത് ജനങ്ങള്‍ തൃപ്തരാണെന്നാണ്. ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട്, എന്നാല്‍ സാധാരണക്കാരുടെ മുഖങ്ങളില്‍ ചിരിയുണ്ട്. അതു തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് ഗുണം ചെയ്യും. വയനാട് പാക്കേജ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്നത് ഇടതു സര്‍ക്കാറിന്റെ ട്രാക്ക് റെക്കോര്‍ഡിന്റെ പിന്‍ബലത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ 600ല്‍ 580 വാഗ്ദാനങ്ങളും പാലിച്ചിട്ടുണ്ട്. ഇനി നടപ്പാക്കുമെന്ന് ഉറപ്പുള്ളതു മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. അതു നടപ്പാക്കുകയും ചെയ്യും. വയനാട് പാക്കേജ് ഉള്‍പ്പെടെയുള്ളവ സമയമെടുത്ത് ആസൂത്രണം ചെയ്തവയാണ്. അവ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
വയനാട്ടില്‍ തന്റെ കുടുംബത്തിന്റെ അധീനതയിലുള്ള ഭൂമി വിട്ടുകൊടുത്തതില്‍ പിന്നെയാണ് മെഡിക്കല്‍ കോളജ് ചര്‍ച്ചാവിഷയമാകുന്നത്. മെഡിക്കല്‍ കോളജ് വൈകിയെന്ന് മുറവിളിക്കൂട്ടുന്നവര്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനായി ഭൂമി ഏറ്റെടുത്തിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നോയെന്ന് അന്വേഷിക്കുന്നുണ്ടോ. വയനാട് മെഡിക്കല്‍ കോളജ് അഞ്ചു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളജില്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവണം. എല്‍ ഡി എഫ്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ഹംസ, ജനറല്‍ കണ്‍വീനര്‍ കെ റഫീഖ്, പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *