April 20, 2024

മക്കൾ ദാരുണമായി കൊല്ലപ്പെടുന്നത് മൂലം ദുഃഖം പേറുന്ന അമ്മമാരുടെ സംസ്ഥാനമായി കേരളം മാറിയെന്ന് വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തി രാജൻ

0
Img 20210331 Wa0024.jpg
മക്കൾ ദാരുണമായി കൊല്ലപ്പെടുന്നത്

മൂലം ദുഃഖം പേറുന്ന അമ്മമാരുടെ സംസ്ഥാനമായി കേരളം മാറിയെന്ന് വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തി രാജൻ
 
 ഒരുഭാഗത്ത് നിരപരാധികളായവരെ സിപിഎംകാർ പതിയിരുന്ന് കൊലപ്പെടുത്തുപ്പോൾ അവർക്ക് ഓശാന പാടുന്ന പോലീസാണ് കേരളത്തിലുള്ളത് .കൊലക്കേസ് പ്രതികളെ  രക്ഷിക്കാനുള്ള നടപടികളാണ്  പോലീസ് സ്വീകരിച്ചുവരുന്നത് വാളയാറിലെ  രണ്ട് മക്കൾ മരണപ്പെട്ടതിൻ്റെ ഉത്തരവാദികളായ
പ്രതികളെ രക്ഷപ്പെടുത്താൻ കൂട്ടുനിൽക്കുന്ന പോലീസ് ആണ്  ഇന്ന് നമുക്കുള്ളത്. മക്കൾ നഷ്ടപ്പെട്ട ഒരമ്മ നീതി ആവശ്യപ്പെട്ടുകൊണ്ടും, പ്രതികൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട്
തലമുണ്ഡനം ചെയ്യേണ്ടി വന്നതും കേരളത്തിലാണ് .
കേരളത്തിലെ സ്ത്രീകൾ തിരഞ്ഞെടുപ്പിൽ നീതി നിഷേധത്തിനെതിരെ വോട്ട് ചെയ്യണം. എൽഡിഎഫ് സർക്കാരിൻ്റെ നീതി നിഷേധം മൂലം സ്ത്രീകൾ
പോലീസ് സ്റ്റേഷനിൽ പോലും പരാതി നൽകാൻ  ഭയപ്പെടുകയാണെന്ന് അവർ പറഞ്ഞു. വെള്ളമുണ്ടയിൽ സംഘടിപ്പിച്ച യുഡിഎഫ് സഹോദരി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ജയന്തി രാജൻ.ആസിയ മൊയ്തു അധ്യക്ഷത വഹിച്ചു. മംഗലശ്ശേരി മാധവൻ മാസ്റ്റർ അഡ്വ വേണുഗോപാൽ പികെ അസ്മത്ത്, കെ കെ.സി മൈമൂന  ചിന്നമ്മ ജോസ്, ഖമർലൈല, സി.പി മൊയ്തു ഹാജി, പി.കെ അമീൻ, കൈപ്പാണി ഇബ്രാഹിം,
  കേളോത്ത് സലിം , പി ചന്ദ്രൻ , റംലാ മഹമ്മദ്, പ്രഭാകരൻ മാസ്റ്റർ ,ശ്രീദേവി, മഞ്ജുള,ലേഖ പുരുഷോത്തമൻ , ലതിക, ഷൈജി ഷിബു, ഫാത്തിമ ഹിബ, കദീജ, സൗദ, ലീലഭാസ്കരൻ, ടി.കെ മമ്മൂട്ടി, ശീമ സുരേഷ്, അംബിക,
 എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *