June 3, 2026

അച്ചടി സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

0
By ന്യൂസ് വയനാട് ബ്യൂറോ
അച്ചടി സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകളിലും ബാനറുകളിലും അച്ചടി സ്ഥാപനങ്ങളുടെയും പ്രസാധകരുടെയും പേരും മേല്‍വിലാസവും കോപികളുടെ എണ്ണവും രേഖപ്പെടുത്താത്ത മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം 127 എ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പ്രചാരണ സാമഗ്രികളില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുമെന്നും ബന്ധപ്പെട്ട സ്ഥാനങ്ങള്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *