June 3, 2026

പ്രചാരണത്തിന് ആവേശമേകാൻ രാഹുൽ എത്തി; തിരുനെല്ലി ക്ഷേത്ര ദർശനം നടത്തി, വെള്ളമുണ്ടയിലെ പാെതുയോഗത്തിന് വൻ ജാനാവലി

0
IMG-20210404-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രചാരണത്തിന് ആവേശമേകാൻ രാഹുൽ എത്തി; തിരുനെല്ലി ക്ഷേത്ര ദർശനം നടത്തി, വെള്ളമുണ്ടയിലെ പാെതുയോഗത്തിന് വൻ ജാനാവലി
രാവിലെ പത്തു മണിയോടെയാണ് രാഹുൽ ഗാന്ധി എം.പി. തിരുനെല്ലി ക്ഷേത്ര ദർശനം നടത്തിയത്. കണ്ണൂരിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗമാണ് അദ്ദേഹം തിരുനെല്ലിയിലെത്തിയത്. വെള്ളമുണ്ടയിൽ നടന്ന UDF പൊതുയോഗത്തിൽ പങ്കെടുക്കാനാണ് ഇന്ന് രാഹുൽ ജില്ലയിലെത്തിയത്. ക്ഷേത്രം ട്രസ്റ്റി കേശവദാസ് , സെക്രട്ടറി സദാനന്ദൻ മറ്റ് ക്ഷേത്രഭാരവാഹികൾ ജീവനക്കാർ തുടങ്ങിയവർ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. എ ഐ. സി.സി സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു. 20 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പൊതുയോഗ വേദിയായ വെള്ളമുണ്ടയിലെത്തിയത്. വൻ ജനാവലിയാണ് പരിപാടിയിൽ പങ്കെടുത്തത്. തുടർന്ന് 11.30 ഓടെ ഹെലി കോപ്ടർ മാർഗം കോഴിക്കോട്ടേക്ക് മടങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *