November 8, 2026

ജില്ലയില്‍ 176 പേര്‍ക്ക് കൂടി കോവിഡ് : 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
coronavirus.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 176 പേര്‍ക്ക് കൂടി കോവിഡ് : 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 37 പേര്‍ രോഗമുക്തി നേടി. 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29181 ആയി. 28009 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 866 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 768 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി 19, സുല്‍ത്താന്‍ ബത്തേരി 18, മാനന്തവാടി 17, അമ്പലവയല്‍ 12, പൂതാടി 11, മേപ്പാടി, തരിയോട്, വൈത്തിരി 10 വീതം, എടവക 9, തവിഞ്ഞാല്‍ 8, കല്‍പ്പറ്റ 7, മുട്ടില്‍ 6, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, തൊണ്ടര്‍നാട് 5 വീതം, നൂല്‍പുഴ 4,പനമരം 3, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി 2 വീതം മീനങ്ങാടി, മൂപ്പൈനാട്, പൊഴുതന, വെള്ളമുണ്ട, വെങ്ങപ്പള്ളി, കോട്ടത്തറ സ്വദേശി കളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
 
കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി,ബത്തേരി, മുള്ളന്‍കൊല്ലി, നെന്മേനി സ്വദേശികളായ ഓരോരുത്തരും ഹൈദരാബാദില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന രണ്ട് പുല്‍പ്പള്ളി സ്വദേശികളുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായത്.
*37 പേര്‍ക്ക് രോഗമുക്തി*
വെങ്ങപ്പള്ളി 2, പൂതാടി, പടിഞ്ഞാറത്തറ, മാനന്തവാടി, കോട്ടത്തറ, എടവക, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 29 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*393 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 393 പേരാണ്. 213 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3945 പേര്‍. ഇന്ന് പുതുതായി 19 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1248 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 318495 സാമ്പിളുകളില്‍ 312928 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 283747 നെഗറ്റീവും 29181 പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *