August 4, 2026

വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20210412-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ വകുപ്പ് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷനുമായി സഹകരിച്ച് കൊണ്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ ക്യാമ്പ് നടത്തി. മാനന്തവാടി വ്യാപാരഭവനില്‍ നടന്ന് ക്യാമ്പ് സബ് കലക്ടര്‍ ഡോ.വികല്‍പ്പ് ഭരദ്വാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.ചന്ദ്രശേഖരന്‍, വാക്‌സിന്‍ കോഡിനേറ്റര്‍ ജോണ്‍സണ്‍ ജോസഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നൗഷ, എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടരി പി വി മഹേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.വി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു, എന്‍ പി ഷിബി, എന്‍ വി അനില്‍കുമാര്‍, സി കെ സുജിത്, കെ എക്‌സ് ജോര്‍ജ്, ഹെല്‍ത്ത് നഴ്‌സ് പി എം ലത, ജെഎച്ച് ഐമാരായ നിഖില്‍, ബിജൊ, സ്റ്റാഫ് നഴ്‌സ് മാരായ അഞ്ചു, നിത്യാ, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *