April 27, 2024

ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ്; 120 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
Coronavirus.jpg
ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ്; 120 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 17 പേര്‍ രോഗമുക്തി നേടി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ .6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവർത്തകക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29857 ആയി. 28191 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1399 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1250 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികൾ 21 പേർ, കോട്ടത്തറ 11 പേർ, എടവക, മേപ്പാടി 10 പേർ വീതം, നൂൽപ്പുഴ ഒമ്പത് പേർ, നെന്മേനി, വൈത്തിരി 8 പേർ വീതം, കൽപ്പറ്റ 7 പേർ, അമ്പലവയൽ, മാനന്തവാടി 6 പേർ വീതം, മീനങ്ങാടി, വെള്ളമുണ്ട അഞ്ചു പേർ വീതം, പൂതാടി മൂന്നു പേർ, കണിയാമ്പറ്റ, പുൽപ്പള്ളി, പൊഴുതന , തവിഞ്ഞാൽ രണ്ടു പേർ വീതം, തരിയോട്, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കർണാടകയിൽ നിന്ന് വന്ന അമ്പലവയൽ സ്വദേശികളായ 3 പേരും, മാനന്തവാടി, കൽപ്പറ്റ, വെങ്ങപ്പള്ളി, മുട്ടിൽ, പനമരം, ബത്തേരി സ്വദേശികളായ ഓരോരുത്തരും, മുംബൈയിൽ നിന്നു വന്ന കോട്ടത്തറ സ്വദേശി, രാജസ്ഥാനിൽ നിന്ന് വന്ന പൂതാടി സ്വദേശി, ഡൽഹിയിൽ നിന്ന് വന്ന തൊണ്ടർനാട് സ്വദേശി, ബഹ്റൈനിൽ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോഗ ബാധിതരായത്.
*17 പേര്‍ക്ക് രോഗമുക്തി*
പൊഴുതന, നെന്മേനി സ്വദേശികളായ 3 പേർ വീതം, പൂതാടി, ബത്തേരി, മേപ്പാടി 2 പേർ വീതം, മാനന്തവാടി, കണിയാമ്പറ്റ, പനമരം, പുൽപ്പള്ളി, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
*557 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 557 പേരാണ്. 49 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5083 പേര്‍. ഇന്ന് പുതുതായി 20 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 577 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 323317 സാമ്പിളുകളില്‍ 322789 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 292932 നെഗറ്റീവും 29857 പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *