April 26, 2024

ജില്ലയില്‍ 199 പേര്‍ക്ക് കൂടി കോവിഡ്; 195 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
Coronavirus.jpg
ജില്ലയില്‍ 199 പേര്‍ക്ക് കൂടി കോവിഡ്; 195 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. 195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 30056 ആയി. 28254 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1467 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1316 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കണിയാമ്പറ്റ 19 പേര്‍, പൊഴുതന, ബത്തേരി 15 പേര്‍ വീതം, നൂല്‍പ്പുഴ 14, മാനന്തവാടി 13, കല്‍പ്പറ്റ, തിരുനെല്ലി 12 പേര്‍ വീതം, മേപ്പാടി, പുല്‍പ്പള്ളി 11 പേര്‍ വീതം, എടവക 9, മുള്ളന്‍കൊല്ലി, പനമരം 7 പേര്‍ വീതം, അമ്പലവയല്‍, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 6 പേര്‍ വീതം, മുട്ടില്‍ 5, കോട്ടത്തറ, നെന്മേനി, വെങ്ങപ്പള്ളി 4 പേര്‍ വീതം, തരിയോട്, വൈത്തിരി, തവിഞ്ഞാല്‍ 3 പേര്‍ വീതം, പൂതാടി, വെള്ളമുണ്ട 2 പേര്‍ വീതം, മീനങ്ങാടി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കൂടാതെ ആന്ധ്രപ്രദേശില്‍ നിന്ന് വന്ന 2 പുല്‍പ്പള്ളി സ്വദേശികളും കര്‍ണാടകയില്‍ നിന്ന് വന്ന എടവക, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
*63 പേര്‍ക്ക് രോഗമുക്തി*
നെന്മേനി, കല്‍പ്പറ്റ 3 പേര്‍ വീതം, മുട്ടില്‍, കോട്ടത്തറ 2 പേര്‍ വീതം, വൈത്തിരി, ബത്തേരി, തൊണ്ടര്‍നാട്, കണിയാമ്പറ്റ, മാനന്തവാടി, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 46 പേരുമാണ് രോഗമുക്തരായത്.
*707 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.04.21) പുതുതായി നിരീക്ഷണത്തിലായത് 707 പേരാണ്. 280 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5510 പേര്‍. ഇന്ന് പുതുതായി 19 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1862 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 325179 സാമ്പിളുകളില്‍ 323856 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 293800 നെഗറ്റീവും 30056 പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *