പരീക്ഷ:വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം: കെ.പി.എസ്.ടി.എ.


Ad
 പരീക്ഷ:
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം: കെ.പി.എസ്.ടി.എ.
വിദ്യാർത്ഥികളുടെ ജീവനും ഭാവിയും പന്താടിക്കൊണ്ട് രക്ഷിതാക്കളുടേയും പൊതു സമൂഹത്തിൻറേയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി, കെ.പി. എസ്  ടി.എ അടക്കമുള്ള  അധ്യാപക സംഘടനകളുടെ നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും  ചെവികൊടുക്കാതെ സർക്കാർ കൈക്കൊണ്ട ഏകപക്ഷീയ തീരുമാനം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും വളരെയേറെ പ്രയാസം ഉണ്ടാക്കിയിരിക്കുകയാണ്. ഒരു അധ്യാപക സംഘടന  യുടെ താൽപ്പര്യപ്രകാരം പരീക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷം നടത്താൻ തീരുമാനിച്ചപ്പോൾ അധ്യാപക വിദ്യാർത്ഥി ലോകം തീർത്തും ആശങ്കയിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോവിഡ് വ്യാപനതോത് വർധിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്.പല സ്കൂളുകളിലും പരീക്ഷാർത്ഥികൾക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞു. പരീക്ഷകൾ അവസാനിക്കുമ്പോഴേക്കും വ്യാപന നിരക്ക് വളരെ കൂടുതലായി ഉയരാൻ സാധ്യതയുണ്ട്. പരീക്ഷ മാറ്റാനെടുത്ത തീരുമാനത്തിലൂടെ സർക്കാരിന് കുട്ടികളുടെ ഭാവിയല്ല രാഷ്ട്രീയമാണ് പ്രധാനമെന്ന് തെളിഞ്ഞു.
        മുൻ കാലങ്ങളിൽ എല്ലാ പൊതു തെരഞ്ഞെടുപ്പുകളും കേരളത്തിൽ നടന്നത് ഏപ്രിൽ മെയ് മാസങ്ങളിലാണ്. അന്നെല്ലാം പരീക്ഷകൾ മാർച്ചിൽ തന്നെ നടന്നിരുന്നു.  രാഷ്ട്രീയ താൽപര്യങ്ങൾ പ്രാമുഖ്യം നൽകി കൈക്കൊണ്ട തീരുമാനങ്ങളുടെ തിക്തഫലങ്ങളാണ് ഇപ്പോൾ പരീക്ഷയെഴുതുന്ന കുട്ടികൾക്കും ഡ്യൂട്ടിയിലുള്ള അധ്യാപകർക്കും അനുഭവിക്കേണ്ടി വന്നിട്ടുള്ളത്.
പരീക്ഷാ ജോലി ചെയ്യുന്ന അധ്യാപകർക്കും പരീക്ഷ എഴുതുന കുട്ടികൾക്കും സുരക്ഷാ ക്രമീകരണങ്ങൾ സർക്കാർ ഒരുക്കി കോവി ഡ് വ്യാപനമുണ്ടാകാതിരിക്കാൻ മുൻകരുതൽ കൈക്കൊള്ളണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീനും ജനറൽ സെക്രട്ടറി സി.പ്രദീപും ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തെരഞ്ഞെടുപ്പിനു മുൻപ് 2500 ആയിരുന്നത് ഇപ്പോൾ 7500 ആയിരിക്കുന്നു.വ്യാപന നിരക്ക് 2.5 ശതമാനത്തിൽ നിന്നും 11ശതമാനവും.
എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകൾക്കായി ഏകദേശം പത്ത് ലക്ഷം കുട്ടികളും പതിനായിരക്കണക്കിന് അധ്യാപകരും ദിവസവും യാത്ര ചെയ്യേണ്ടതായി വരുന്നത് വ്യാപന നിരക്ക് ഇനിയും വർദ്ധിക്കുന്നതിനിടയാക്കും.റംസാൻ മാസമായതിനാൽ നോമ്പെടുത്തുപരീക്ഷ എഴുതുന്ന കുട്ടികൾക്കുണ്ടാകുന്ന പ്രയാസങ്ങളും ക്ഷീണവും കോവിഡിൻ്റെ വ്യാപന നിരക്ക് വർദ്ധിപ്പിക്കുവാനുള്ള സാധ്യതയും തള്ളിക്കളയുവാനാവില്ല. ആയതിനാൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർക്കും ആവശ്യമായ സുരക്ഷാ മുൻകരുതലിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *