June 3, 2026

നാളെ 44 കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
നാളെ 44 കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ

ജില്ലയില്‍ 45 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവയ്ക്കു പുറമെ മാനന്തവാടി ലിറ്റിൽ ഫ്ലവർ യു. പി. സ്കൂൾ, കമ്മ്യൂണിറ്റി വാക്സിനേഷൻ സെൻറർ പുൽപ്പള്ളി, സെൻറ് ജോസഫ്സ് മൊബൈൽ യൂണിറ്റ് മാനന്തവാടി, വിക്ടറി ഹോസ്പിറ്റൽ മൊബൈൽ യൂണിറ്റ് ബത്തേരി, എകെജി ഭവൻ പടിഞ്ഞാറത്തറ, എച്ച് ഐ എം യു പി സ്കൂൾ കൽപ്പറ്റ, കിൻഫ്ര പാർക്ക് കൽപ്പറ്റ, മെഗാ വാക്സിനേഷൻ ക്യാമ്പ് ബത്തേരി എന്നിവിടങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡുമായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *