April 25, 2024

ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ് : 599 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
Coronavirus.jpg
ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ് : 599 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31932 ആയി. 28651 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2562 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2327 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി സ്വദേശികൾ 67 പേർ, ബത്തേരി 52 പേർ, നെന്മേനി 49 പേർ, മുട്ടിൽ 43 പേർ, അമ്പലവയൽ 34 പേർ, പനമരം 31 പേർ, മാനന്തവാടി 30 പേർ, പൂതാടി 29 പേർ, കൽപ്പറ്റ 28 പേർ, തവിഞ്ഞാൽ 27 പേർ, മീനങ്ങാടി 21 പേർ, തിരുനെല്ലി 19 പേർ, പുൽപ്പള്ളി 18 പേർ, മൂപ്പൈനാട് 17 പേർ, തരിയോട് 16 പേർ, കോട്ടത്തറ 15 പേർ, പൊഴുതന, വെങ്ങപ്പള്ളി 14 പേർ വീതം, മുള്ളൻകൊല്ലി, വൈത്തിരി 13 പേർ വീതം, എടവക, വെള്ളമുണ്ട 11 പേർ വീതം, നൂൽപ്പുഴ 10 പേർ, പടിഞ്ഞാറത്തറ 8 പേർ, കണിയാമ്പറ്റ 5 പേർ, തൊണ്ടർനാട് സ്വദേശികളായ 4 പേരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
സൗദി അറേബ്യയിൽ നിന്നു വന്ന അമ്പലവയൽ സ്വദേശി, തമിഴ്നാട്ടിൽ നിന്ന് വന്ന കണിയാമ്പറ്റ, ബത്തേരി സ്വദേശികൾ, ഡൽഹിയിൽ നിന്ന് വന്ന ബത്തേരി സ്വദേശി, ബാംഗ്ലൂരിൽ നിന്ന് വന്ന മുട്ടിൽ സ്വദേശി, ഉത്തർപ്രദേശിൽ നിന്ന് വന്ന മുള്ളൻകൊല്ലി സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോഗബാധിതരായത്.
*86 പേര്‍ക്ക് രോഗമുക്തി*
മാനന്തവാടി സ്വദേശികൾ 6 പേർ, നെന്മേനി 4 പേർ, പൊഴുതന, തവിഞ്ഞാൽ മൂന്ന് പേർ വീതം, നൂൽപ്പുഴ 2 പേർ, വൈത്തിരി, മേപ്പാടി, കണിയാമ്പറ്റ, ബത്തേരി, തിരുനെല്ലി, തൊണ്ടർനാട്, പൂതാടി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 61 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
*1226 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.04.21) പുതുതായി നിരീക്ഷണത്തിലായത് 1226 പേരാണ്. 345 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7988 പേര്‍. ഇന്ന് പുതുതായി 45 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 5743 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 340200 സാമ്പിളുകളില്‍ 334958 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 303026 നെഗറ്റീവും 31932 പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *