April 20, 2024

വാര്‍ഷിക പദ്ധതി വിനിയോഗം: വയനാട് ജില്ല ഒന്നാമത്

0
വാര്‍ഷിക പദ്ധതി വിനിയോഗം : വയനാട് ജില്ല ഒന്നാമത്

വയനാട് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ 2020-21 സാമ്പത്തിക വര്‍ഷം സ്പില്‍ ഓവര്‍ അധിക വിഹിതം ഉള്‍പ്പെടെ 100.25 ശതമാനം തുക ചെലവഴിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 229.30 കോടി രൂപയാണ് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ പൊഴുതന ഗ്രാമ പഞ്ചായത്തും (113.93 %), നഗരസഭകളില്‍ മാനന്തവാടി നഗരസഭയും (112.17 %) ബ്ലോക്ക് പഞ്ചായത്തുകളില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമാണ് (109.35 %) ജില്ലയില്‍ പദ്ധതി വിനിയോഗത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിനിയോഗം 94.42 ശതമാനമാണ്. പൊഴുതന ഗ്രമാപഞ്ചായത്ത് 444.16 ലക്ഷവും മാനന്തവാടി നഗരസഭ 907.62 ലക്ഷവും മാനന്തവാടി ബ്ലോക്ക് 1102.48 ലക്ഷവും വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് 3480 .63 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. 
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം ഇപ്രകാരമാണ്, തുക (ലക്ഷത്തില്‍), ശതമാനം ക്രമത്തില്‍. 
വൈത്തിരി – 338.12 (113.24 %), തിരുനെല്ലി – 1010.25 (112 .93 %), എടവക – 505.05 (111.68 %), മൂപ്പൈനാട് – 461.68 (109.74 %), സുല്‍ത്താന്‍ ബത്തേരി നഗരസഭ – 793.54 ( 109.01 % ), മേപ്പാടി – 774.43 (106.89 %), തരിയോട് – 273.34 (106.83%), സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് – 930.68 (104.93 %), കല്‍പ്പറ്റ നഗരസഭ – 1264.29 (103.53 %), തൊണ്ടര്‍നാട് – 511.64 ( 102.93 %) , അമ്പലവയല്‍ – 603.94 ( 101.93 %), പുല്‍പള്ളി – 676.11 ( 101.41 %), കണിയാമ്പറ്റ – 492.08 ( 100.57 %), കോട്ടത്തറ – 323.96 (99.84 %), മുള്ളന്‍കൊല്ലി – 503.46 (99.73%), മീനങ്ങാടി – 590.11 (99.26 %), പനമരം ബ്ലോക്ക് പഞ്ചായത്ത് – 843.62 ( 98.73 %), കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് – 926.61 (97.75 %), വെള്ളമുണ്ട – 577.29 (97.49 %), വെങ്ങപ്പള്ളി – 204.49 ( 97.39 %), നൂല്‍പ്പുഴ – 771.54 (95 .50 %), പടിഞ്ഞാറത്തറ – 383. 09 (94.54 %)
പനമരം – 753.62 (92 . 59 %), മുട്ടില്‍ – 467.35 (90.23 %), പൂതാടി – 693.92 (88.79 %), നെന്മേനി – 680.05 (88.42 %), തവിഞ്ഞാല്‍ – 641.55 (87.80%).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *