സൗത്ത് സോണ്‍ ടെന്നീസ് ബോള്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ടീം ജേതാക്കള്‍; വയനാട്ടില്‍ നിന്ന് മൂന്ന് താരങ്ങള്‍
സൗത്ത് സോണ്‍ ടെന്നീസ് ബോള്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ടീം ജേതാക്കള്‍;
വയനാട്ടില്‍ നിന്ന് മൂന്ന് താരങ്ങള്‍
കല്‍പ്പറ്റ: ആന്ധ്രയിലെ ഓങ്കോളില്‍ നടന്ന സബ് ജൂനിയര്‍ സൗത്ത് സോണ്‍ ടെന്നീസ് ബോള്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ടീം കിരീടം നേടി. പാലക്കാട് സ്വദേശിനി മാളവിക ക്യാപ്റ്റനായ ടീമില്‍ വയനാട്ടില്‍ നിന്ന് മൂന്ന് പേരുണ്ടായിരുന്നു. പള്ളിക്കുന്ന് എറോണ്‍ ലക്‌സി റോബര്‍ട്ട്, അനീറ്റ സാജന്‍, കല്ലോടി സ്വദേശിനി എം എസ് ഗീതു എന്നിവരായിരുന്നു വയനാട്ടില്‍ നിന്നുള്ള താരങ്ങള്‍. പാലക്കാട് സ്വദേശി അനീഷായിരുന്നു കോച്ച്. നിഖില്‍, ലൂയിസ് എന്നിവരായിരുന്നു പരിശീലനം നല്‍കിയത്. പള്ളിക്കുന്ന് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് എറോണ്‍ ലക്‌സിയും അനീറ്റ സാജനും .
Leave a Reply