September 18, 2026

നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

0
IMG-20210421-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാല് കിലോ കഞ്ചാവുമായി

2 യുവാക്കൾ പിടിയിൽ
കൽപ്പറ്റ ജെ എസ് പി അജിത് കുമാർ ഐ. പി. എസ്. ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 4 കിലോയോളം കഞ്ചാവുമായ് 2 പേരെ ജെ എസ് പി സ്പെഷൽ സ്ക്വാഡ് പിടികൂടി. ബത്തേരി കുപ്പാടി മുള്ളൻപാറ അരുൺ (25) മൈതാനിക്കുന്ന് സ്വദേശി ഷിയാസ് (23) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് കൽപ്പറ്റ ബൈപാസിൽ നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരുവരും പിടിയിലായത്.
കൽപ്പറ്റ സി. ഐ. പി. പ്രമോദ്ന്റെ നേതൃത്വത്തിൽ ജെ എസ് പി സ്പെഷ്യൽ സ്ക്വോഡിലെ എസ്. ഐ. ജയചന്ദ്രൻ പി. പോലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹ്മാൻ ടി പി, വിപിൻ കെ കെ, ഷാലു ഫ്രാൻസിസ് കൽപ്പറ്റ എസ് ഐ ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *